CinemaGeneralMollywoodNEWS

ആദ്യ സിനിമ ഗംഭീര സക്സസ്, പിന്നീട് നായികയായ ആറ് സിനിമകള്‍ ബോക്സ് ഓഫീസ് പരാജയം: ‘തെങ്കാശിപ്പട്ടണം’ രക്ഷിച്ച സംയുക്തവര്‍മ്മ എന്ന നായിക

'വീണ്ടും ചില വീട്ടുകാര്യങ്ങള്‍' എന്ന സിനിമയ്ക്ക് ശേഷം സംയുക്തയെ നായികായി വിളിച്ചത് ശ്രീനിവാസന്‍ നായകനായ 'അങ്ങനെ ഒരു അവധിക്കാലത്ത്' എന്ന സിനിമയിലേക്കായിരുന്നു

സത്യന്‍ അന്തിക്കാടിന്റെ ‘വീണ്ടും ചില വീട്ടുകാര്യങ്ങള്‍’ എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് സംയുക്ത വര്‍മ്മ. ആദ്യ സിനിമ തന്നെ ഗംഭീര സക്സസ് ആയതോടെ സംയുക്ത വര്‍മ്മയ്ക്ക് മലയാള സിനിമയിലെ ഭാഗ്യ നടി എന്ന വിളിപ്പേരും വീണു. പക്ഷേ പിന്നീട് സംയുക്ത വര്‍മ്മ നായികയായ ആറു സിനിമകളാണ് ബോക്സ് ഓഫീസില്‍ പരാജയം ഏറ്റുവാങ്ങിയത്.

‘വീണ്ടും ചില വീട്ടുകാര്യങ്ങള്‍’ എന്ന സിനിമയ്ക്ക് ശേഷം സംയുക്ത വര്‍മ്മ ഡേറ്റ് നല്‍കിയ സുരേഷ് ഗോപി ചിത്രം ‘വാഴുന്നോര്‍’  ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഇതില്‍ നായിക വേഷമല്ലെങ്കിലും സുരേഷ് ഗോപിയുടെ സഹോദരി കഥാപാത്രമായി സംയുക്ത വര്‍മ്മ സിനിമയിലുടനീളം നിറഞ്ഞു നിന്നിരുന്നു. ചിത്രത്തില്‍ കൃഷ്ണയായിരുന്നു സംയുക്തയുടെ ജോഡിയായി അഭിനയിച്ചത്. ശരാശരി വിജയം നേടിയ ലാല്‍ ജോസ് -ദിലീപ് ചിത്രം ‘ചന്ദ്രനുദിക്കുന്ന ദിക്കില്‍’ എന്ന സിനിമയിലും സംയുക്ത നായിക തുല്യമായ നല്ലൊരു വേഷം ചെയ്തിരുന്നു. ‘വീണ്ടും ചില വീട്ടുകാര്യങ്ങള്‍’ എന്ന സിനിമയ്ക്ക് ശേഷം സംയുക്തയെ നായികയായി വിളിച്ചത് ശ്രീനിവാസന്‍ നായകനായ ‘അങ്ങനെ ഒരു അവധിക്കാലത്ത്’ എന്ന സിനിമയിലേക്കായിരുന്നു. പക്ഷേ സംയുക്ത വര്‍മ്മക്ക് ആ ചിത്രം ഒരു നായിക എന്ന നിലയില്‍ വലിയ മാര്‍ക്കറ്റ് വാല്യൂ നല്‍കിയില്ല. വീണ്ടും ശ്രീനിവാസന്റെ തിരക്കഥയില്‍ ജയറാമിന്റെ നായികായി  ‘സ്വയംവരപ്പന്തല്‍’ ചെയ്ത സംയുക്തയ്ക്ക് മലയാള സിനിമയിലെ ഹിറ്റ് നായിക എന്ന പേര് നേടിയെടുക്കാന്‍ ആ സിനിമയിലൂടെയും കഴിഞ്ഞില്ല. തുടര്‍ന്ന് ലെനിന്‍ രാജേന്ദ്രന്റെ ‘മഴ’യും കമലിന്റെ ‘മധുരനൊമ്പരക്കാറ്റും’ സംയുക്തയിലെ നടിയുടെ അഭിനയ സാധ്യത അടയാളപ്പെടുത്തിയിരുന്നു. സംയുക്ത നായികയായ രാജസേനന്‍-ജയറാം കൂട്ടുകെട്ടിലെ ‘നാടന്‍ പെണ്ണും നാട്ടുപ്രമാണിയും’ ബോക്സ് ഓഫീസില്‍ ഏല്‍ക്കാതെ പോയപ്പോള്‍ ‘വീണ്ടും ചില വീട്ടുകാര്യങ്ങള്‍’ എന്ന സിനിമക്ക് ശേഷം സംയുക്ത വര്‍മ്മ എന്ന നായിക നടിയെ കൂടുതല്‍ ജനപ്രിയമാക്കി മാറ്റിയത് ‘തെങ്കാശിപ്പട്ടണ’ത്തിലെ മീനാക്ഷി എന്ന കഥാപാത്രമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button