മലയാളം ടെലിവിഷൻ പരമ്പരകളിൽ മികച്ച റേറ്റിംഗിൽ നിൽക്കുന്ന പരമ്പരകളിൽ ഒന്നാണ് കുടുംബവിളക്ക്. നടി മീര വാസുദേവ് സുമിത്ര എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ പരമ്പര സുമിത്രാ സിദ്ധാർഥ് ജീവിതവും ഇവർക്കിടയിൽ പ്രശ്നമായി കടന്നു വരുന്ന വേദികയും നിറഞ്ഞ കുടുംബ കഥയാണ്. ഈ സീരിയലിനെ വിമര്‍ശിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളില്‍ ഒരു യുവാവ് ഇട്ട പോസ്റ്റ് ആണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം .
യുവാവിന്റെ പോസ്റ്റ്
കെട്ടിയോന്റെ പരസ്ത്രീബന്ധം അറിഞ്ഞിട്ടും അയാളുടെ കാലുപിടിച്ച് കഴിയുന്ന ഒരു നാണംകെട്ട ഭാര്യ.. തന്തയുടെ അവിഹിതത്തിന് കൂട്ടുനില്‍ക്കുന്ന ഒരു മകള്‍! ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരു സ്ത്രീയുടെ വീട്ടില്‍ താമസമാക്കിയ മകനു ഫുള്‍ സപ്പോര്‍ട്ടുമായി, മരുമകളെ താറടിക്കുന്ന ഒരു അമ്മായി അമ്മ
പക്ഷേ പേരാണ് ഏറ്റവും വലിയ കോമഡി കുടുംബവിളക്ക്.
ഒരുതരത്തിലും ഒരു വ്യക്തിക്ക് അംഗീകരിക്കാന്‍ സാധിക്കാത്ത കഥയാണ് സീരിയല്‍ പറയുന്നത്. എങ്കില്‍പോലും റെക്കോര്‍ഡ് റേറ്റിംഗ് ആണ് സീരിയലിനു ലഭിക്കുന്നത്.
എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള കഥകള്‍ മലയാളികള്‍ ആസ്വദിക്കുന്നത് എന്നതിനെ സംബന്ധിച്ച് ഒരു പഠനം തന്നെ വേണമെന്നാണ് കമന്റുകളില്‍ പലരും അഭിപ്രായപ്പെടുന്നത്.
Post Your Comments