സിനിമ സംവിധാനം ചെയ്യണമെന്നത് ജീവിതാഭിലാഷമാണെന്ന് നടി ഹണി, സിനിമയിലെത്തിയ കാലം മുതൽ ഇതിനായി സംവിധായകരെ നിരീക്ഷിക്കാറുണ്ടായിരുന്നെന്നും താരം പറയുന്നു.
യഥാർഥത്തിൽ സംവിധാനമെന്നത് വലിയ ഉത്തരവാദിത്വമാണ്. ഒരുപാട് പേരെ ഒരുമിച്ച് കൺട്രോൾ ചെയ്യേണ്ട വലിയ ഒരു ജോലി. അഭിനയിച്ച് തുടങ്ങിയ കാലം മുതലേ ഞാൻ സംവിധായകരെ നിരീക്ഷിക്കാറുണ്ട്, അത് സംവിധാനം ചെയ്യാൻ പഠിക്കുവാനാണ്.
എന്നും സിനിമ മാറിക്കൊണ്ടിരിക്കുകയാണെന്നും നല്ല കഥാപാത്രങ്ങൾ വരുമെന്ന ആത്മവിശ്വാസമുള്ളത് കൊണ്ടും അവ ചെയ്യാനുള്ള ആഗ്രഹം ഉള്ളതു കൊണ്ടുമാണ് ഇത്രയും കാലം നിലനിൽക്കാൻ കഴിഞ്ഞതെന്നും ഹണി റോസ് ആത്മവിശ്വാസത്തോടെ പറയുന്നു.
Post Your Comments