ബോളിവുഡ് സംവിധായകൻ കരണ്‍ ജോഹറിന്റെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ പ്രമേയമാക്കിയുള്ള പുതിയ ചിത്രത്തിനെതിരെ നടി പാര്‍വതി തിരുവോത്ത് രംഗത്ത്.
പുതിയ ചിത്രത്തിന്റെ അറിയിപ്പ് വന്നത് അറപ്പുളവാക്കുന്നുവെന്ന് പറഞ്ഞാണ് പാര്‍വതി തന്റെ അഭിപ്രായം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. പോസ്റ്റിന് പിന്നാലെ പാര്‍വതിയെ വിമര്‍ശിച്ചു ഒട്ടേറെപ്പേര്‍ രംഗത്തെത്തിക്കഴിഞ്ഞു.
വിവാദമായ നടി ആക്രമിക്കപ്പെട്ട കേസിലടക്കം പ്രസ്താവനകള്‍ നടത്തിയും പൊതുവേദിയില്‍ മനസ് തുറന്നും പാര്‍വതി നേരത്തെയും ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്റെ വരാനിരിക്കുന്ന ചിത്രത്തെപ്പറ്റി ഒക്ടോബര്‍ രണ്ടിനാണ് കരണ്‍ ജോഹര്‍ ട്വീറ്റ് നടത്തിയത്.
തന്റെ ട്വീറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗുചെയ്ത അദ്ദേഹം ഈ ചിത്രത്തില്‍ ഇന്ത്യയുടെ സംസ്ക്കാരം, വീര്യം, മൂല്യങ്ങള്‍ എന്നിവയെ കുറിച്ചുളള പ്രചോദനാത്മകമായ കഥകള്‍ ഉള്‍പ്പെടുത്തുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു, ഇതിനിടയിലാണ് പാർവതിയുടെ രംഗപ്രവേശം, തുടർന്ന് കരണിന്റെ പുത്തൻ ചിത്രത്തെക്കുറിച്ചു കേട്ടപ്പോൾ അറപ്പുളവാക്കുന്നുവെന്നാണ് പ്രതികരിയ്ച്ചത്.
Post Your Comments