തന്റെ സഹോദരന്റെ വിയോഗവാർത്ത പങ്കുവച്ചു ബോളിവുഡ് താരം അജയ് ദേവ്ഗൺ. പ്രമുഖ സംവിധായകനായ അനിൽ ദേവ്ഗൺ ആണ് അന്തരിച്ചത്. 45 വയസായിരുന്നു.
‘കഴിഞ്ഞ ദിവസം എനിക്ക് സഹോദരനെ നഷ്ടമായി. അവന്റെ വിയോഗം കുടുംബാംഗങ്ങളുടെ ഹൃദയം തകർത്തു. അവന്റെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നു’. സമൂഹ മാധ്യമങ്ങളിൽ അജയ് ദേവ്ഗൺ കുറിച്ചു.
സിനിമയിലെ സംഘട്ടന സംവിധായകനായ വീരു ദേവ്ഗണിന്റെ മക്കളാണ് അജയും അനിലും. ചാച്ചു രാജ, സൺ ഓഫ് സർദാർ, ബ്ലാക്ക് മെയിൽ എന്നി സിനിമകൾ അനിൽ ദേവ്ഗൺ സംവിധാനം ചെയ്തിട്ടുണ്ട്.
Post Your Comments