GeneralLatest NewsMollywoodNEWS

8 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിപ്ലവകരമായ വിവാഹം!! ആ രഹസ്യം പരസ്യമാക്കി പ്രിയതാരം

8 വര്‍ഷം പ്രണയിച്ചു, 2015ലായിരുന്നു തന്റെ വിവാഹം കഴിഞ്ഞത്

തന്മാത്ര എന്ന ചിത്രത്തിൽ ,മോഹൻലാൽ അവതരിപ്പിച്ച രമേശൻ എന്ന മകൻ മനുവായി എത്തി പ്രേക്ഷക പ്രീതിനേടിയ താരമാണ് അർജ്ജുൻ ലാൽ. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് താരം. ഇപ്പോഴിതാ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ തന്റെ പ്രണയ സാഫല്യത്തെക്കുറിച്ചും വിപ്ലവകരമായ വിവാഹത്തെ പറ്റിയും താരം പങ്കുവയ്ക്കുന്നു

8 വര്‍ഷത്തെ പ്രണയത്തിനൊടുവിലായാണ് അര്‍ജുന്‍ വിവാഹിതനായത്. വിവാഹം കഴിഞ്ഞിട്ട് 5 വര്‍ഷമായെന്നും താരം പറഞ്ഞു. അവളെന്റെ ക്ലാസ്‌മേറ്റാണ്, പരിചയപ്പെട്ടു, 8 വര്‍ഷം പ്രണയിച്ചു, 2015ലായിരുന്നു തന്റെ വിവാഹം കഴിഞ്ഞത്. ഞാന്‍ പുറത്ത് പറഞ്ഞ് ചിലപ്പോള്‍ 2018 ലായിരിക്കും. വിവാഹത്തിന്റെ ഫോട്ടോയോ വിശേഷങ്ങളോ ഒന്നും എവിടെയും കണ്ടിരുന്നില്ല. ഇതേക്കുറിച്ചു ചോദിച്ചപ്പോൾ താരത്തിന്റെ മറുപടിയിങ്ങനെ .. ”അങ്ങനെ വലിയ പബ്ലിസിറ്റി കൊടുത്തിരുന്നില്ല. കുറച്ച് വിപ്ലവകരമായിരുന്നു വിവാഹം.”

read  also:ചീരുവിന് അരികെ നിറവയറുമായി മേഘ്ന; താരപത്നിയുടെ ബേബി ഷവര്‍ ചിത്രങ്ങള്‍ ആരുടേയും കണ്ണുനിറയിക്കും

”ഫസ്റ്റലി സിദ്ദിഖ് എന്നാണ് ഭാര്യയുടെ പേര്, സൈക്കോളജിസ്റ്റാണ്. ഇപ്പോള്‍ കൊച്ചിയിില്‍ ജോലി ചെയ്യുന്നു. തുടക്കത്തില്‍ എതിര്‍പ്പുണ്ടായിരുന്നുവെങ്കിലും പിന്നീട് എല്ലാവരും സമ്മതിക്കുകയായിരുന്നു. എന്റെ വീട്ടില്‍ തുടക്കത്തില്‍ വിവാഹത്തിന് സമ്മതിച്ചിരുന്നില്ല. സീരിയസാണ്, സ്‌ട്രോംഗാണ് എന്ന് മനസ്സിലാക്കിയപ്പോള്‍ പതിയെ പതിയെ സമ്മതിക്കുകയായിരുന്നു. വിവാഹ ഫോട്ടോയൊന്നും എവിടേയും പോസ്റ്റ് ചെയ്തിരുന്നില്ല.” അര്‍ജുന്‍ പങ്കുവച്ചു

shortlink

Post Your Comments


Back to top button