
സോഷ്യൽ മീഡിയയിൽ വ്യാജ മരണ വാർത്തയിൽ കുടുങ്ങിയിരിക്കുകയാണ് പൃഥ്വിരാജിന്റെ നായികയായി ആദം ജോണ്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതയായ മിഷ്ടി ചക്രവര്‍ത്തി. ബംഗാളി കൂടിയായ നടിയുടെ മരണ വാർത്തയ്ക്ക് കാരണം മറ്റൊരു നടിയുമായുള്ള പേരിലെ സാമ്യമാണ്.
വൃക്ക തകരാറിലായതിനെ തുടര്‍ന്ന് ബംഗാളി നടി മിഷ്തി മുഖര്‍ജി(27) കഴിഞ്ഞ ദിവസം അന്തരിച്ചിരുന്നു. എന്നാല്‍ മരിച്ചത് നടി മിഷ്ടി ചക്രവര്‍ത്തിയാണെന്നാണ് ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതാണ് കാരണം. താന്‍ മരിച്ചിട്ടില്ല ജീവിച്ചിരുപ്പുണ്ട് എന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് മിഷ്ടി ചക്രവര്ത്തിയിപ്പോൾ.
read also:8 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിപ്ലവകരമായ വിവാഹം!! ആ രഹസ്യം പരസ്യമാക്കി പ്രിയതാരം
“ചില വാര്‍ത്തകള്‍ പ്രകാരം ഞാനിന്ന് മരിച്ചു, ദൈവാനുഗ്രഹം കൊണ്ട് ഞാന്‍ ആരോഗ്യത്തോടെയിരിക്കുന്നു. ഇനിയും ഏറെ നാള് ജീവിക്കാനുണ്ട്”. എന്ന് മിഷ്ടി പങ്കുവയ്ച്ചു.
Post Your Comments