ആദ്യത്തെ കണ്മണി എത്തുന്നുവെന്നുള്ള സന്തോഷത്തിനിടയിലാണ് തന്റെ പ്രിയപ്പെട്ടവളെ തനിച്ചാക്കി നടന് ചിരഞ്ജീവി സര്‍ജ വിടപറഞ്ഞത്. ഇപ്പോഴിതാ നിറവയറുമായി ചിരഞ്ജീവിക്കരികിലായി നില്ക്കുന്ന മേഘ്നയുടെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു.
മേഘ്നയുടെ ബേബി ഷവര്‍ ചിത്രങ്ങൾ ആരാധകരുടെ കണ്ണുനിറയ്ക്കുകയാണ്. തന്റെ പ്രിയപ്പെട്ടവന്റെ കട്ടൗട്ടിനും ചുമരില്‍ തൂക്കിയിരിക്കുന്ന ചിത്രത്തിനും അരികില്‍ നില്‍ക്കുകയാണ് മേഘ്ന. വൈകാരികമായ ഒരു കുറിപ്പിനൊപ്പമാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.
https://www.instagram.com/p/CF7GaNVHfgc/?utm_source=ig_embed
“എനിക്ക് വളരെ സവിശേഷമായ രണ്ടു പേര്. ഇങ്ങനെയാണ് ഇപ്പോള്‍ ചിരു വേണ്ടിയിരുന്നത്, ആ രീതിയില്‍ തന്നെ ഇത് ഉണ്ടാവുകയും ചെയ്യും. എന്നെന്നേക്കും എല്ലായ്പ്പോഴും,” മേഘ്ന കുറിച്ചു.
https://www.instagram.com/p/CF7GgUbnIaW/?utm_source=ig_embed
Post Your Comments