പത്തര അടി ഉയരമുള്ള മഹാഭാരതത്തിന്റെ വിശ്വരൂപം മോഹന്‍ലാലിനായി ഒരുങ്ങുന്നു. 11 ശിരസുള്ള സര്‍പ്പത്തിന്റെ വിടര്‍ത്തിയ ഫണത്തിന് താഴെയായി നടുവില്‍ മഹാവിഷ്ണു, പരബ്രഹ്മത്തിന്റെ മൂന്ന് ഗുണങ്ങളില്‍ സത്വഗുണമുള്ള വിഷ്ണുവിന് ചുറ്റും ദേവതകളും, ഗുരുക്കന്മാരും അണിനിരക്കുന്ന ഈ ശിൽപം ഒരുക്കുന്നത് നാഗപ്പനും സംഘവുമാണ്
വെള്ളാറിലെ കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജില്‍ ശില്പി നാഗപ്പന്റെ നേതൃത്വത്തില്‍ അവസാന മിനുക്കു പണിയിലാണ്. കുമ്ബിള്‍ തടിയില്‍ കൊത്തിയ ശില്പം പോളിഷിംഗ് കഴിഞ്ഞാലുടന്‍ ചെന്നൈയിലേക്ക് കൊണ്ടുപോകും .
മഹാഭാരത യുദ്ധത്തിന്റെ കാഹളമായി പാഞ്ചജന്യം മുഴക്കുന്ന കൃഷ്ണന്, വ്യാസന് പറയുന്നത് കേട്ട് ഭാരതകഥ എഴുതുന്ന ഗണപതി, ചൂതുകളി, ദ്രൗപദിയുടെ വസ്ത്രാക്ഷേപം, കവചകുണ്ഡലങ്ങള്‍ തിരികെ നല്കുന്ന കര്ണന്, ദശാവതാരങ്ങള്‍ തുടങ്ങി ചെറുതും വലുതുമായ 400 രൂപങ്ങളുള്ള ഈ കൂറ്റന്‍ ശില്പത്തിന് പിന്നില്‍ ഒന്‍പത് പേരുടെ രണ്ടര വര്‍ഷത്തെ ആത്മസമര്‍പ്പണമുണ്ട്.
Post Your Comments