
തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള നടനാണ് മാധവൻ, പ്രണയ ചിത്രങ്ങളിലൂടെ റൊമാന്റിക് ഹീറോയായി ആരാധകരുടെ മനം കവർന്ന താരം അഭിനയിച്ച ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു.
ഹിറ്റ് സംവിധായകൻ മണിരത്നം ചിത്രം ‘ഇരുവര്‍ പ്രകാശ് രാജ്, മോഹന്‍ലാല്‍, ഐശ്വര്യ റായ് തുടങ്ങിയ അഭിനേതാക്കള്‍ പ്രേക്ഷകരെ വിസ്മയിപ്പിച്ച സിനിമയായിരുന്നു. എന്നാല്‍ തമിഴ് സൂപ്പര്‍ താരം മാധവനെയായിരുന്നു ആദ്യം പ്രകാശ് രാജിന്റെ റോളിലേക്ക് പരിഗണിച്ചിരുന്നതെന്നാണ് മാധവൻ പറയുന്നത്. എന്നാൽ ഇരുവറില്‍ നിന്ന് തന്നെ മാറ്റിയതിന് ഒരേയൊരു കാരണമേയുണ്ടായിരുന്നൂള്ളൂ എന്ന് തുറന്നു പറയുകയാണ് സൂപ്പര്‍ താരം മാധവന്.
‘സന്തോഷ് ശിവന്റെ ശുപാര്‍ശയിലാണ് ‘ഇരുവര്‍’ എന്ന സിനിമയുടെ ഒഡിഷനില്‍ പങ്കെടുത്തത്. ഹിന്ദി സീരിയലുകളും, പരസ്യങ്ങളുമാണ് അതിന് മുന്‍പ് അഭിനയിച്ചിട്ടുള്ളത്. സ്ക്രീന്‍ ടെസ്റ്റ് നടത്തിയെങ്കിലും കണ്ണുകളുടെ ചെറുപ്പം കഥാപാത്രത്തിന് ചേരുന്നതല്ല എന്ന് മണിരത്നം സാർ പറഞ്ഞതിനാലാണ് സൂപ്പർ താരമായിരുന്ന ഐശ്വര്യ റായിക്കൊപ്പം അന്ന് വേഷമിടാൻ ഭാഗ്യം ലഭിക്കാതെ പൊയതെന്നും നടൻ പറഞ്ഞു.
Post Your Comments