മോളിവുഡ് സിനിമാ ലോകവും ഹോളിവുഡ് സിനിമാ ലോകവും സിനിമ ചിത്രീകരിക്കുന്ന സമയത്തിന്റെ കാര്യത്തില്‍ ഒരുപാട് വിഭിന്നമാണെന്ന് തുറന്നു പറയുകയാണ് അടുത്തിടെ പുറത്തിറങ്ങിയ ടോവിനോ ചിത്രത്തില്‍ നായികായി അഭിനയിച്ച ഹോളിവുഡ് നടി ഇന്ത്യ ജാര്‍വിസ്. ഹോളിവുഡ് നടീ നടന്മാര്ക്ക് കൃത്യമായി ഡേറ്റിംഗ് ഷെഡ്യൂള്‍ നല്‍കുമെന്നും പറയുന്ന സമയത്തിനപ്പുറം ഷൂട്ടിംഗ് നീണ്ടു പോകില്ലെന്നും എന്നാല്‍ മലയാളത്തില്‍ അതല്ല സ്ഥിതെയെന്നും ഒരു പ്രമുഖ മാഗസിന് നല്കിയ അഭിമുഖത്തില്‍ താരം പങ്കുവയ്ക്കുന്നു. അതുകൊണ്ട് തന്നെ ഹോളിവുഡില്‍ നിന്ന് മലയാളത്തില്‍ അഭിനയിക്കാന്‍ വന്നപ്പോള്‍ താന്‍ ഏറെ ബുദ്ധിമുട്ടിയെന്നും ഇന്ത്യ ജാര്‍വിസ് പറയുന്നു .
‘ഹോളിവുഡില്‍ ഓരോ നടീനടന്മാര്ക്കും കൃത്യമായി ഷൂട്ടിംഗ് ഷെഡ്യൂള്‍ ഒക്കെ കിട്ടും. അത് കഴിഞ്ഞേ എഗ്രിമെന്റ് ഒപ്പിടൂ. പറയുന്ന സമയത്തെക്കാള്‍ ഒരു മിനിറ്റ് പോലും കൂടുതല്‍ എടുക്കില്ല. ആ പ്രതീക്ഷയിലാണ് വന്നത്. പക്ഷേ ഇവിടെ ഓരോ ഷോട്ടുകളും റീ ടേക്കുകള്‍ ഒക്കെയായി നീളും. അത്ര പെര്‍ഫക്റ്റായി സിനിമ എടുക്കുമ്പോള്‍ സമയത്തിന്റെ കാര്യത്തില്‍ നിര്‍ബന്ധം പിടിക്കാന്‍ ആകിലല്ലോ ആദ്യം വലിയ ബുദ്ധിമുട്ടായിരുന്നു കാര്യങ്ങള്‍. അണ്ടര്‍ കണ്ട്രോള് ആകാന്‍ രണ്ടാഴ്ച എടുത്തു. അതിനു മുന്‍പ് മലയാള സിനിമയെക്കുറിച്ച് ഞാന്‍ കേട്ടിട്ട് പോലുമില്ലായിരുന്നു’.
Post Your Comments