CinemaLatest NewsNEWS

അച്ഛന്റെ സമ്മാനം; മഹീന്ദ്ര ഥാർ കിട്ടിയ സന്തോഷത്തിൽ ​ഗോകുൽ സുരേഷ്

തിരുവനന്തപുരത്തെ മഹീന്ദ്ര ഡീലര്‍ഷിപ്പില്‍ നിന്നാണ് താരകുടുംബം ഥാര്‍ സ്വന്തമാക്കിയത്

മലയാളികളുടെ പ്രിയതാരം സുരേഷ് ​ഗോപി മകന് കൊടുത്ത ​ഗിഫ്റ്റ് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. അങ്ങനെ മഹീന്ദ്ര ഥാര്‍ സ്വന്തമാക്കിയതിന്റെ സന്തോഷം പങ്കുവച്ച്‌ നടന്‍ ഗോകുല്‍ സുരേഷ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് വൈറലായി മാറിയിരിക്കുകയാണ്.

എക്കാലത്തെയും ഇഷ്ട വാഹനമായ ഥാര്‍ അച്ഛന്‍ സുരേഷ് ഗോപിയാണ് ഗോകുലിന് സമ്മാനമായി നൽകിയിരിയ്ക്കുന്നത്. വർഷങ്ങൾക്ക് മുൻപ് താൻ കോളേജില്‍ പഠിക്കുന്ന കാലത്ത് ഥാര്‍ വാങ്ങിത്തരുമോ എന്ന് ചോദിച്ചിരുന്നു, എന്നാല്‍ അന്ന് അച്ഛൻ അത് സമ്മതിച്ചില്ല എന്നാണ് ഗോകുല്‍ പറയുന്നത്, സ്വന്തമായി വാങ്ങാന്‍ സാധിക്കുന്നതിലും അധികം സന്തോഷമാണ് അച്ഛന്റെ സമ്മാനമായി വാഹനം കിട്ടിയപ്പോള്‍ എന്നാണ് ഗോകുല്‍ സുരേഷ് പറയുന്നത്.

ഇക്കഴിഞ്ഞ ദിവസമാണ് മഹീന്ദ്ര ഥാര്‍ വിപണിയിലെത്തിയത്. തിരുവനന്തപുരത്തെ മഹീന്ദ്ര ഡീലര്‍ഷിപ്പില്‍ നിന്നാണ് താരകുടുംബം ഥാര്‍ സ്വന്തമാക്കിയത്.

shortlink

Post Your Comments


Back to top button