CinemaLatest NewsNEWS

ജോര്‍ജ്ജുകുട്ടിയും കുടുംബവും വീണ്ടുമെത്തുന്നു; ചിത്രങ്ങള്‍ പങ്കുവെച്ച്‌ മോഹൻലാൽ

മോഹന്‍ലാല്‍, മീന, അന്‍സിബ, എസ്തര്‍ എന്നിവരുള്‍പ്പെടുന്ന കുടുംബചിത്രമാണ് പങ്കുവച്ചിരിക്കുന്നത്

മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു ദൃശ്യം, ആറ് വര്‍ഷത്തിനു ശേഷം ജോര്‍ജ്ജുകുട്ടിയും കുടുംബവും വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്. ദൃശ്യം 2വിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളാണ് മോഹൻലാലും സംവിധായകന്‍ ജീത്തു ജോസഫും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. മോഹന്‍ലാല്‍, മീന, അന്‍സിബ, എസ്തര്‍ എന്നിവരുള്‍പ്പെടുന്ന കുടുംബചിത്രമാണ് പങ്കുവച്ചിരിക്കുന്നത്.

https://www.facebook.com/JeethuJosephOnline/posts/988220184988213

കൂടാതെ മലയാളി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ദൃശ്യം 2. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ മാസമാണ് ആരംഭിച്ചത്. ദൃശ്യം സിനിമയുടെ ആദ്യ ഭാഗത്തിലുണ്ടായിരുന്ന മിക്ക താരങ്ങളും രണ്ടാം ഭാഗത്തിലും അഭിനയിക്കുന്നുണ്ട്.

കൂടാതെ മുൻനിര താരങ്ങളായുള്ള ഗണേഷ് കുമാര്‍, മുരളി ഗോപി, സായ് കുമാര്‍ തുടങ്ങിയ താരങ്ങളും ഇത്തവണ സിനിമയുടെ ഭാഗമാകുന്നുണ്ട്. കടുത്ത കോവിഡ് നിയന്ത്രണങ്ങളോടെയാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നതെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു

shortlink

Post Your Comments


Back to top button