CinemaLatest NewsNEWS

യഥാർഥത്തിൽ സ്ത്രീപക്ഷ സിനിമയെന്നാൽ ഒരു പെണ്ണിനെ മുന്നിൽ നിർത്തി പുരുഷന്മാർ മാത്രമുളള സംഘം നിർമ്മിക്കുന്നതല്ല; അനുഷ്ക ഷെട്ടി

സ്ത്രീകൾ സിനിമയുടെ എല്ലാ മേഖലകളിലേക്കും കടന്ന് വന്നാൽ മാത്രമേ സ്ത്രീപക്ഷ സിനിമകളെന്ന് പറയാനാകൂ എന്നും അനുഷ്ക്ക

സ്ത്രീ പക്ഷ സിനിമയെന്നാൽ എന്താണെന്ന് കൃത്യമായി പറഞ്ഞ് മുൻനിര താരം അനുഷ്ക . സ്ത്രീപക്ഷ സിനിമയെന്നാൽ ഒരു പെണ്ണിനെ മുന്നിൽ നിർത്തി പുരുഷന്മാർ മാത്രമുളള സംഘം നിർമ്മിക്കുന്നതല്ല എന്നാണ് താരം പറയുന്നത്.

ഇന്ന് നോക്കിയാൽ ഏതു ഭാഷയിലും ആണ്‍സിനിമകളാണ് കൂടുതല്‍, സിനിമയുടെ കാര്യത്തില്‍ മാത്രമല്ല, ചുറ്റുമുളള ലോകവും അങ്ങനെ തന്നെ. പക്ഷേ പതിയെ കാഴ്ചപ്പാടുകള്‍ മാറി വരുന്നില്ലേ? സ്ത്രീകള്‍ കൂടുതലായി മുന്‍നിരയിലേക്ക് വരുന്നു. ആ മാറ്റം സിനിമയിലും പ്രതിഫലിക്കുന്നുണ്ട്. സിനിമ കാലത്തിനൊപ്പം സഞ്ചരിക്കുകയാണ് എന്ന് പറയാം.

എന്നാൽ ലോകം മാറുന്നതിന് അനുസരിച്ച്‌ പുതിയ കഥാപ്രമേയങ്ങള്‍ വരുന്നു, ശക്തമായ സ്ത്രീകഥാപാത്രങ്ങള്‍ വരുന്നു. നായിക മാത്രമല്ല സിനിമയിലെ സ്ത്രീ. സംവിധായിക മുതല്‍ ടെക്നീഷ്യന്‍സ് വരെ സ്ത്രീകളുണ്ട്. സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യം ലഭിച്ചാല്‍ മാത്രം പോരാ, സിനിമയുടെ എല്ലാ അണിയറ പ്രവര്‍ത്തനങ്ങളിലേക്കും സ്ത്രീകള്‍ കടന്നു വരണം, സ്ത്രീകൾ സിനിമയുടെ എല്ലാ മേഖലകളിലേക്കും കടന്ന് വന്നാൽ മാത്രമേ സ്ത്രീപക്ഷ സിനിമകളെന്ന് പറയാനാകൂ എന്നും അനുഷ്ക്ക വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button