പുലര്‍ച്ചെ മൂന്നരമണിയ്ക്ക് ദിവ്യ എന്റെ തോളില്‍ തട്ടി പറഞ്ഞു, ‘വിനീത്, നമ്മുടെ കുഞ്ഞ് വരുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു.’ പതിനാലര മണിക്കൂറുളോളം നീണ്ട പ്രസവവേദന; വേദനയും സന്തോഷവും നിറഞ്ഞ നിമിഷങ്ങൾ പങ്കുവെച്ചു വിനീത് ശ്രീനിവാസൻ

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് അവളെന്നെ ആദ്യമായി 'പപ്പ' എന്നു വിളിച്ചു.

മകള്‍ ഷനായയുടെ ഒന്നാം ജന്മദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവച്ച് നടനും ഗായകനും സംവിധായകനുമായ ‌ വിനീത് ശ്രീനിവാസന്‍. ഭാര്യ ദിവ്യയ്ക്ക് പ്രസവവേദന തുടങ്ങിയപ്പോള്‍ മുതല്‍ പതിനാലര മണിക്കൂറോളം ഒപ്പം നിന്ന അനുഭവമാണ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വിനീത് പങ്കുവച്ചിരിക്കുന്നത്. ദിവസങ്ങള്‍ക്കു മുന്‍പ് മകള്‍ ആദ്യമായി ‘പപ്പ’ എന്ന വിളിച്ചതിന്റെ സന്തോഷവും വിനീത് കുറിച്ചിട്ടുണ്ട്.

വിനീതിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഒരു വര്‍ഷം മുന്‍പ് ഒരു ബുധനാഴ്ച രാത്രി, ‘ഹൃദയത്തി’ലെ ഒരു പാട്ടിന്റെ കമ്ബോസിംഗ് പൂര്‍ത്തിയാക്കി വൈറ്റിലയില്‍ ഞങ്ങള്‍ താല്‍ക്കാലികമായി വാടകയ്ക്ക് എടുത്ത അപ്പാര്‍ട്ട്മെന്റിലേക്ക് ഞാന്‍ ഓടുകയായിരുന്നു. ചെറിയ അസ്വസ്ഥത അനുഭവപ്പെടുന്നുവെന്ന് ദിവ്യ പറഞ്ഞു അത് ഞങ്ങള്‍ പ്രതീക്ഷിച്ചതുമായിരുന്നു. കാരണം അവളുടെ ഡേറ്റ് ആയിരുന്നു. അന്ന് രാത്രി കനത്ത മഴ പെയ്തിരുന്നു.

പുലര്‍ച്ചെ മൂന്നുമണിയ്ക്ക് ദിവ്യ ശുചിമുറിയിലേക്ക് പോവുന്നത് എന്റെ മങ്ങിയ കാഴ്ച്ചയില്‍ ഞാന്‍ കണ്ടു. ഒന്നും മനസ്സിലാവാന്‍ കഴിയാത്തത്ര ഉറക്കത്തിലായിരുന്നു ഞാന്‍. ഒരു മൂന്നരയായപ്പോള്‍ ദിവ്യ എന്റെ തോളില്‍ തട്ടി പറഞ്ഞു, ‘വിനീത്, നമ്മുടെ കുഞ്ഞ് വരുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു.’ പതിനാലര മണിക്കൂറുളോളം നീണ്ട പ്രസവവേദന, അത്രയും സമയം ഞാനവളുടെ കൂടെയുണ്ടായിരുന്നു.

read also:ദളിത് സമൂഹത്തില്‍ നിന്ന് ഒരാള്‍ മോഹിനിയാട്ടം ചെയ്താല്‍ തകര്‍ന്ന് വീഴുന്നതാണ് മോഹിനിയാട്ടമെങ്കില്‍ മോഹിനിയാട്ടം കേരളത്തില്‍ നിരോധിക്കേണ്ടിവരും…ദളിതനെ പൂജാരിയാക്കിയ ഒരു സര്‍ക്കാറാണ് കേരളം ഭരിക്കുന്നത്…വിമർശനവുമായി ഹരീഷ് പേരടി

ഞാനന്നേ വരെ കണ്ടതില്‍ വച്ചേറ്റവും വലിയ യുദ്ധമായിരുന്നു അത്. അങ്ങനെ വൈകുന്നേരം അഞ്ചര മണിയോടെ പ്രിയങ്കയുടെയും ബര്‍ത്ത് വില്ലേജിലെ മറ്റു മിഡ് വൈഫുകളുടെയും സഹായത്തോടെ ഞങ്ങളുടെ കുഞ്ഞുസുന്ദരിയെ ദിവ്യ പുറത്തേക്ക് കൊണ്ടുവന്നു. ഈ ലോകത്തിലേക്ക് വരാന്‍ അവള്‍ വലിയ പോരാട്ടം നടത്തി, പോരാളിയാണവള്‍.

ഞാനിതുവരെ ജീവിതത്തില്‍ കണ്ട എന്തിനേക്കാളും സുന്ദരിയാണ് അവള്‍. ഇപ്പോള്‍ വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് ഉച്ചരിക്കാന്‍ തുടങ്ങിയിരിക്കുന്നു. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് അവളെന്നെ ആദ്യമായി ‘പപ്പ’ എന്നു വിളിച്ചു. വിഹാനെ പോലെ, പ്രഭാതസൂര്യന്റെ ആദ്യകിരണമാണ് ‘ഷനായ’യും. ഇന്ന് ഒക്ടോബര്‍ മൂന്ന് അവളുടെ ആദ്യ ജന്മദിനമാണ്.

Share
Leave a Comment