GeneralLatest NewsNEWSTollywood

ലഹരി ഉപയോഗം സംബന്ധിച്ച കൂടുതൽ തെളിവുകൾ; നടിമാരുടെ മുടി സാംപിൾ പരിശോധിക്കും

കേസിൽ അറസ്റ്റിലായ ലഹരി പാർട്ടി സംഘാടകൻ വീരേൻ ഖന്നയെ നുണ പരിശോധനയ്ക്ക് വിധേയനാക്കാൻ

ബാംഗ്ലൂർ മയക്കുമരുന്ന് കേസിൽ തെന്നിന്ത്യൻ താരങ്ങളായ നടി രാഗിണി ദ്വിവേദിയുടെയും സഞ്ജന ഗൽറാണിയുടെയും മുടിയുടെ സാംപിൾ ഫൊറൻസിക് ലാബിൽ പരിശോധന നടത്തും. അറസ്റ്റിൽ ആയിരിക്കുന്ന ഈ നടിമാർ ലഹരി മാഫിയയുമായി നിരന്തരം ബന്ധപ്പെട്ടതിനു തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇവരുടെ ലഹരി ഉപയോഗം സംബന്ധിച്ച കൂടുതൽ തെളിവുകൾക്കു വേണ്ടിയാണ് ഹെയർ ഫോളിക്കിൾ പരിശോധന.

ഇതിനായി ആദ്യം അയച്ച സാംപിൾ സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഹൈദരാബാദിലെ ഫൊറൻസിക് സയൻസ് ലബോറട്ടറി ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ചിനു തിരിച്ചയച്ചിരുന്നു. പ്രശ്നം പരിഹരിച്ച് സാംപിൾ വീണ്ടും അയയ്ക്കുമെന്നു ജോയിന്റ് കമ്മിഷണർ(ക്രൈം) സന്ദീപ് പാട്ടീൽ പറഞ്ഞു. അധിക തെളിവ് ശേഖരിക്കുന്നതിനാണ് കേസിൽ ആദ്യമായി ഇത്തരം ശാസ്ത്രീയ പരിശോധന നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

read also:ബംഗലൂരു മയക്കുമരുന്ന് കേസ് : ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യും

അതേസമയം, കേസിൽ അറസ്റ്റിലായ ലഹരി പാർട്ടി സംഘാടകൻ വീരേൻ ഖന്നയെ നുണ പരിശോധനയ്ക്ക് വിധേയനാക്കാൻ ബെംഗളൂരു പൊലീസിനു കോടതിയുടെ അനുമതി ലഭിച്ചു.

shortlink

Related Articles

Post Your Comments


Back to top button