ഇന്ത്യന്‍ സിനിമയില്‍ തന്നെ ക്ലാസിക് സിനിമകളുടെ പ്രഥമ നിരയില്‍ നിര്‍ത്താവുന്ന സിനിമയാണ് ‘ഇരുവര്‍’. മണിരത്നം സംവിധാനം ചെയ്ത ‘ഇരുവര്‍’ എന്ന സിനിമ പ്രകാശ് രാജ് മോഹന്‍ലാല്‍ ഐശ്വര്യ റായ് തുടങ്ങിയ അഭിനയ പ്രതിഭകളുടെ അഭിനയ ചാരുതയുടെ വൈവിധ്യം വെളിവാക്കിയ സിനിമയായിരുന്നു. തമിഴ് സൂപ്പര്‍ താരം മാധവനെയായിരുന്നു ആദ്യം പ്രകാശ് രാജിന്റെ റോളിലേക്ക് പരിഗണിച്ചിരുന്നത്,സന്തോഷ് ശിവന്‍ പറഞ്ഞിട്ട് ആ സിനിമയുടെ ഒഡിഷനില്‍ പങ്കെടുത്ത തന്നെ ഇരുവര്‍ എന്ന സിനിമയില്‍ നിന്ന് മാറ്റിയതിന് ഒരേയൊരു കാരണമേയുണ്ടായിരുന്നൂള്ളൂ എന്ന് ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുകയാണ് സൂപ്പര്‍ താരം മാധവന്‍.
‘സന്തോഷ് ശിവന്റെ ശുപാര്‍ശയിലാണ് ‘ഇരുവര്‍’ എന്ന സിനിമയുടെ ഒഡിഷനില്‍ പങ്കെടുത്തത്. ഹിന്ദി സീരിയലുകളും, പരസ്യങ്ങളുമാണ് അതിന് മുന്‍പ് അഭിനയിച്ചിട്ടുള്ളത്. സ്ക്രീന്‍ ടെസ്റ്റ് നടത്തിയെങ്കിലും കണ്ണുകളുടെ ചെറുപ്പം കഥാപാത്രത്തിന് ചേരുന്നതല്ല എന്ന് മണിരത്നം സര്‍ പറഞ്ഞു. ആ റോളില്‍ പ്രകാശ് രാജ് സാറാണ് അഭിനയിച്ചത്. ഇരുവറും ദില്‍സേയും കഴിഞ്ഞു മൂന്ന്‍ വര്‍ഷത്തിനപ്പുറം ‘അലൈപായുത’യിലേക്ക് അദ്ദേഹം എന്നെ വിളിച്ചു. മണി സാറിനൊപ്പമുള്ള തുടക്കം കരിയറില്‍ വലിയ ഗുണമായി. ബോളിവുഡ് എന്ട്രിയിലും അത് സഹായിച്ചു. രഗ് ദേ ബസന്തി’യും, ഗുരുവും ത്രീ ഇഡിയറ്റ്സും എനിക്ക് കിട്ടി.
Post Your Comments