നടിയും ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുത്തു. വിജയ് പി.നായരും സംവിധായകൻ ശാന്തിവിള ദിനേശും യൂട്യൂബ് ചാനലുകൾ വഴി അപകീർത്തികരമായ വിഡിയോകൾ പോസ്റ്റ് ചെയ്തെന്ന പരാതിയിലാണ് സൈബർ പൊലീസ് ഭാഗ്യലക്ഷ്മിയുടെ മൊഴി രണ്ടു ദിവസമായി രേഖപ്പെടുത്തിയത്. തന്റെ കൈവശമുള്ള ഡിജിറ്റൽ തെളിവുകൾ ഭാഗ്യലക്ഷ്മി അന്വേഷണ ഉദ്യോഗസ്ഥർക്കു കൈമാറി.
സ്‌ത്രീകളെക്കുറിച്ചു അശ്ളീല പരാമർശം നിറഞ്ഞ വീഡിയോകൾ ചെയ്ത വിജയ് പി.നായരെ താമസ സ്ഥലത്തെത്തി കയ്യേറ്റം ചെയ്യുകയും പരാതി നൽകുകയും ചെയ്ത 3 പേരിൽ ഒരാളായ ശ്രീലക്ഷ്മി അറയ്ക്കലിനെതിരെയും സൈബർ പൊലീസിൽ പരാതി ലഭിച്ചിട്ടുണ്ട്. ശ്രീലക്ഷ്മി സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ പല വിഡിയോകളും സംസ്കാരത്തിനു ചേരാത്ത അശ്ലീല പരാമർശങ്ങൾ നിറഞ്ഞതാണെന്ന് ആരോപിച്ച് ഫെയ്സ്ബുക് കൂട്ടായ്മയായ മെൻസ് റൈറ്റ്സ് അസോസിയേഷൻ ആണു പരാതി നൽകിയത്.
Post Your Comments