കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടൻ അരിസ്റ്റോ സുരേഷ് വിവാഹിതനാകുന്നുവെന്ന വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഒരു സുഹൃത്തിന്റെ ചിത്രവുമായി ചേര്‍ത്തുവച്ചായിരുന്നു പ്രചാരണം. ഇതിനെതിരെ അരിസ്റ്റോ സുരേഷ് തന്നെ രംഗത്തെത്തി.
സുഹൃത്ത് അതിഥിയുടേ ചിത്രത്തിനൊപ്പമായിരുന്നു പ്രചാരണം. നീണ്ട കാലത്തെ പ്രണയത്തിന് ശേഷമാണ് വിവാഹമെന്ന് വാര്‍ത്തയില്‍ പറഞ്ഞിരുന്നു. സംഭവം വേദനിപ്പിച്ചുവെന്ന് അരിസ്റ്റോ സുരേഷ് പറഞ്ഞു.
അരിസ്റ്റോ സുരേഷിനൊപ്പം ബിഗ് ബോസില്‍ പങ്കെടുത്ത ആളാണ് അതിഥി. അരിസ്റ്റോയുടെ അമ്മയെ കാണാന്‍ അതിഥി വന്നപ്പോള്‍ എടുത്ത ചിത്രമാണ് തെറ്റായി പ്രചരിപ്പിച്ചത്. സംഭവത്തിന്റെ യാഥാര്‍ത്ഥ്യം അറിയാന്‍ നിരവധി പേര് വിളിച്ചുവെന്ന് അരിസ്റ്റോ പറഞ്ഞു. എന്നെങ്കിലും വിവാഹം കഴിക്കും. പക്ഷേ അതിന് മുന്‍പ് ഒരു സിനിമ സംവിധാനം ചെയ്യണം. മുന്‍പും തനിക്കെതിരെ വ്യാജപ്രചാരണം നടന്നിട്ടുണ്ടെന്നും അരിസ്റ്റോ സുരേഷ് പറഞ്ഞു.
Post Your Comments