BollywoodGeneralLatest NewsNEWS

വൃക്ക തകരാറിലായി ഒരുപാട് വേദന സഹിച്ചാണ് അവള്‍ മരണത്തിന് കീഴടങ്ങിയത്; ഇരുപത്തിയേഴുകാരിയായ നടിയുടെ മരണത്തെക്കുറിച്ചു കുടുംബം

മിഷ്തി തടികുറയ്ക്കാനുളള കീറ്റോഡയറ്റിലായിരുന്നു

ശരീരഭാരം കുറയ്ക്കാന്‍ കീറ്റോഡയറ്റ് സ്വീകരിച്ചതിനെ തുടര്‍ന്നു വൃക്ക തകരാറി​ലായ ഇരുപത്തേഴുകാരി നടി മിഷ്തി മുഖര്‍ജി അന്തരിച്ചതിന്റെ ഞെട്ടലിലാണ് ആരാധകർ.ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.

മിഷ്തി തടികുറയ്ക്കാനുളള കീറ്റോഡയറ്റിലായിരുന്നു എന്നും അതിനെ തുടര്‍ന്നുളള പ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നും കുടുംബാംഗങ്ങള്‍ പറയുന്നു.

‘വൃക്ക തകരാറിലായി ഒരുപാട് വേദന സഹിച്ചാണ് അവള്‍ മരണത്തിന് കീഴടങ്ങിയത്. തികച്ചും ദൗര്‍ഭാ​ഗ്യകരമായ സംഭവം. ഞങ്ങളുടെ നഷ്ടം ആര്‍ക്കും നികത്താനാവില്ല’ എന്നാണ് കുടുംബാംഗങ്ങള്‍ പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ പറയുന്നത്.

shortlink

Post Your Comments


Back to top button