സംഗീത നാടക അക്കാദമിയുടെ ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ അമിതമായി ഉറക്ക ഗുളിക കഴിച്ച നിലയിൽ കണ്ടെത്തിയ കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്.എല്‍.വി.രാമകൃഷ്ണന്റെ സോഷ്യൽ മീഡിയ കുറിപ്പ് ശ്രദ്ധ നേടുന്നു. ആത്മഹത്യശ്രമം നടത്തുന്നതിന് മുമ്ബ് കെപിഎസി ലളിതയെ രൂക്ഷമായി വിമര്‍ശിച്ചാണ് ആര്.എല്‍.വി.രാമകൃഷ്ണന്റെ കുറിപ്പ്.
സംഗീത നാടക അക്കാദമി ചെയര്പേഴ്സന് കെപിഎസി ലളിത നടത്തിയ പ്രസ്താവന കൂറു മാറല്‍ ആണ്. അവരുമായി ഞാന്‍ എട്ടോളം തവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. അപേക്ഷ കൊടുക്കുന്നതു മുതല്‍ അവസരം നിഷേധിച്ച അന്ന് രാത്രി ലളിത ചേച്ചിയെ ഞാന്‍ വിളിച് സംസാരിച്ചതടക്കം ഫോണ്‍ രേഖയുണ്ട്. വീണ്ടും എന്നെ മാനസികമായി പീഢിപ്പിക്കുകയാണ്. ഞാന്‍ സര്‍ക്കാരിനെതിരെ ഒന്നും ചെയ്തിട്ടില്ല. ഞാന്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന് ഉറച്ചുനില്‍ക്കുന്ന വ്യക്തിയാണ്. ഞാന്‍ പുകസയിലെയും പികെഎസിലെയും അംഗമാണെന്നും രാമകൃഷ്ണന് ഫേസ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/rlv.ramakrishnan/posts/3297309450388163
കെപിഎസി ലളിത രാമകൃഷ്ണനെതിരെ രംഗത്തുവന്നിരുന്നു. രാമകൃഷ്ണന്റെ ആരോപണവും അവാസ്തവവും ദുരുദ്ദേശപരവുമെന്ന് അവര്‍ പറഞ്ഞു. രാമകൃഷ്ണന് വേണ്ടി സെക്രട്ടറിയോട് സംസാരിച്ചു എന്ന പ്രസ്താവന സത്യവിരുദ്ധമാണെന്നും നൃത്താവതരണത്തിന് ഇതുവരെ അപേക്ഷ പോലും ക്ഷണിച്ചിട്ടില്ലെന്നും കെപിഎസി ലളിത പറഞ്ഞു.
കലാഭവന്‍ മണി നിര്‍മ്മിച്ച കുന്നിശേരി രാമന് സ്മാരക കലാഗൃഹത്തില്‍ ഇന്ന് രാത്രി 7.30നാണ് രാമകൃഷ്ണനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ചാലക്കുടി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം അദേഹത്തെ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments