ബാഹ്യസൗന്ദര്യത്തെ കുറിച്ചോര്‍ത്ത് വിഷമിച്ച് ജീവന്‍ അവസാനിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിച്ച കാലം തനിക്ക് ഉണ്ടായിരുന്നുവെന്ന് തുറന്നു പറഞ്ഞു വാർത്തകളിൽ ഇടം നേടിയ തെന്നിന്ത്യൻ താരം ഇലിയാന ഡി ക്രൂസ് ഇപ്പോൾ തന്റെ ശരീര പ്രകൃതിയെ കുറിച്ചു സൈബർ ഇടത്തിൽ നേരിട്ട വിമർശനത്തെക്കുറിച്ചു തുറന്നു പറയുന്നു.
വണ്ണം കൂടിയതിന്റെ പേരില്‍ ചില നടിമാര്‍ സൈബര്‍ ബുള്ളിങ്ങിന് ഇരയാകുന്നതെങ്കിൽ ശരീരം മെലിഞ്ഞതിന്റെ പേരിലാണ് ഇലിയാന ഇരയാകപ്പെട്ടത്. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ബോഡി പോസിറ്റിവിറ്റിയെ കുറിച്ചുള്ള നടിയുടെ വാക്കുകളാണ്.
”എന്നെ കാണാന്‍ എങ്ങനെയാണ് എന്നതിനെക്കുറിച്ച് എപ്പോഴും ആകുലപ്പെട്ടിരുന്നു. എന്റെ ഇടുപ്പ് വളരെയധികം വലുതാണെന്നും തുടകള്‍ അമിതമായി ഉലയുന്നുവെന്നും അരക്കെട്ട് ഇടുങ്ങിയതല്ലെന്നും വയര്‍ വേണ്ടത്ര പരന്നതല്ലെന്നും സ്തനങ്ങള്‍ വേണ്ടത്ര വലിപ്പമുള്ളതല്ലെന്നും നിതംബങ്ങള്‍ വളരെ വലുതാണെന്നും കൈകള്‍ വളരെ കുലുങ്ങുതാണെന്നും മൂക്ക് നേരെയല്ലെന്നും ചുണ്ടുകള്‍ക്ക് വേണ്ടത്ര വലിപ്പമില്ലെന്നുമൊക്കെ ആശങ്കപ്പെട്ടിരുന്നു. എനിക്ക് ഉയരമില്ലെന്നും , സുന്ദരിയല്ലെന്നും സ്മാര്‍ട്ട് അല്ലെന്നും ഞാന്‍ സങ്കടപ്പെട്ടിരുന്നു. എന്നാല്‍ അന്ന് എല്ലാം പൂര്‍ണമാവുന്നതല്ല ലക്ഷ്യമെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. ചില മനോഹരമായ കുറവുകള്‍ നമ്മളെ വ്യത്യസ്തരാക്കുകയാണെന്നു, ശരീരത്തിലെ ഓരോ പാടുകളും മുഴകളും അങ്ങനെയുള്ള ഓരോ ന്യൂനതകളും തന്നെ താനാക്കി. ഈ തിരിച്ചറിവാണ് ലോക സൗന്ദര്യ സങ്കല്‍പ്പത്തില്‍ നിന്ന് മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്നും” നടി കുറിച്ചു. വേറിട്ടു നില്‍ക്കാന്‍ ജനിച്ചയാളായ താന്‍ എന്തിനാണ് ആകുലപ്പെടുന്നതെന്നും ഇല്യാന സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
Post Your Comments