BollywoodGeneralLatest NewsNEWS

പെണ്‍കുട്ടികള്‍ ജനിക്കുന്നതിനേക്കാള്‍ വിശേഷാധികാരമൊന്നും ആണ്‍കുട്ടികള്‍ ജനിക്കുമ്ബോഴുണ്ടാകുന്നില്ല; അനുഷ്‌ക ശര്‍മ

ഒരു ആണ്‍ കുട്ടിയെ വളര്‍ത്താന്‍ അവസരം ലഭിച്ചാല്‍ അവരെ സ്ത്രീകളെ ബഹുമാനിക്കുന്ന രീതിയില്‍ വളര്‍ത്തിയെടുക്കുക

ഹാഥ് രതിൽ പെണ്‍കുട്ടി ക്രൂരമായി കൊല്ലപ്പെട്ട സംഭവം രാജ്യത്ത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമാവുകയാണ്. പെൺകുട്ടികളെക്കാൾ ആണ്‍കുട്ടികള്‍ ജനിക്കുന്നത് വിശേഷ അധികാരമായി കാണുന്ന മാതാപിതാക്കള്‍ക്കായി ഒരു കുറിപ്പുമായി നടി അനുഷ്‌ക ശര്‍മ. ആണ്‍കുട്ടികളെ ജനിപ്പിക്കുന്നവര്‍ക്ക് വിശേഷാധികാരം ഇല്ലെന്നും അവരുടെ കടമ എന്താണെന്നും കുറിപ്പിൽ താരം ചൂണ്ടിക്കാണിക്കുന്നു.

read  also: കൊല്ലപ്പെടാവുന്നവരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയതായി അറിയിപ്പ് കിട്ടി, ഭീകരതയ്‌ക്കെതിരെ ശബ്ദമുയർത്തുന്നതിന്, ചരിത്രത്തെ വളച്ചൊടിക്കുന്നവരെ ചോദ്യം ചെയ്തതിനാലാണിത്, കാഴ്ചയിൽ ഞാൻ ഒറ്റയ്ക്കാണ്..പക്ഷെ എനിക്കറിയാം നിങ്ങളുടെ പ്രാർത്ഥ കൂടെയുണ്ടെന്ന്; അലി അക്ബർ

‘നമ്മുടെ സമൂഹത്തില്‍ ആണ്‍കുട്ടി ജനിക്കുന്നതിനെ വിശേഷാധികാരമായിട്ടാണ് കണക്കാക്കുന്നത്. എന്നാല്‍ പെണ്‍കുട്ടികള്‍ ജനിക്കുന്നതിനേക്കാള്‍ വിശേഷാധികാരമൊന്നും ആണ്‍കുട്ടികള്‍ ജനിക്കുമ്ബോഴുണ്ടാകുന്നില്ല. എന്നാല്‍ ഇത്തരത്തില്‍ പറയപ്പെടുന്ന വിശേഷാധികാത്തെ ഇടുങ്ങിയചിന്താഗതിയോടെ തെറ്റായി നോക്കിക്കാണുകയാണ്. ഒരു ആണ്‍ കുട്ടിയെ വളര്‍ത്താന്‍ അവസരം ലഭിച്ചാല്‍ അവരെ സ്ത്രീകളെ ബഹുമാനിക്കുന്ന രീതിയില്‍ വളര്‍ത്തിയെടുക്കുക എന്നതു മാത്രമാണ് വിശേഷാധികാരം. മാതാപിതാക്കള്‍ എന്ന നിലയില്‍ സമൂഹത്തോടുള്ള നിങ്ങളുടെ കര്‍ത്തവ്യമാണ് ഇത്. അതിനാല്‍ വിശേഷാധികാരമായി അത് കാണരുത്. സ്ത്രീകള്‍ക്ക് സുരക്ഷിതത്വവും സംരക്ഷണവും തോന്നുന്ന രീതിയില്‍ ആണ്‍ കുട്ടികളെ വളര്‍ത്തണമെന്നും അനുഷ്‌ക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

 

shortlink

Related Articles

Post Your Comments


Back to top button