തീരുമ്പോ തീരുമ്പോ പണി തരാൻ ഞങ്ങൾ കുപ്പീന്ന് വന്ന ഭൂതമാ!!! പൂന്തോട്ടവും കുളവും വൃത്തിയാക്കി സാന്ദ്രയുടെ തങ്കക്കൊലുസുകൾ

സാന്ദ്രയുടെ തങ്കക്കൊലുസുകൾ പൂന്തോട്ടവും കുളവും വൃത്തിയാക്കുന്നതാണ് പുതിയ വിഡിയോ.

സോഷ്യൽ മീഡിയയിൽ സജീവമാണ് നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ്. മഴയത്തത്തു വെയിലത്തും പാടത്തും പറമ്പിലും ചെളിയിലും കളിച്ചു പ്രകൃതിയെ അറിഞ്ഞാണ് സാന്ദ്രയും തന്റെ പൊന്നോമനകളായ തങ്ക കൊലുസുകളെ വളർത്തുന്നത്. ഇരട്ടക്കുട്ടികളായ ഉമ്മുകുല്‍സും ഉമ്മിണിത്തങ്കയും സോഷ്യൽമീഡിയയിലെ താരങ്ങളാണ്.

 തീരുമ്പോ തീരുമ്പോ പണി തരാൻ ഞാൻ കുപ്പിയിൽ നിന്നു വന്ന ഭൂതമാണോ എന്ന ഡയലോഗ് തലക്കെട്ടാക്കിയാണ് സാന്ദ്ര ഇരട്ടക്കുട്ടികളായ കെൻഡലിന്റെയും കാറ്റ്‌ലിന്റെയും   പുതിയ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.        ഉമ്മിണിത്തങ്കയും ഉമ്മുക്കുലുസുവും എന്നാണ് മക്കൾക്ക് സാന്ദ്രയും ഭർത്താവ് വിൽസൺ ജോണും നൽകിയ വിളിപ്പേര്.

സാന്ദ്രയുടെ തങ്കക്കൊലുസുകൾ പൂന്തോട്ടവും കുളവും വൃത്തിയാക്കുന്നതാണ് പുതിയ വിഡിയോ. തങ്കക്കൊലുസുകകളെ സഹായിക്കാൻ അമ്മയും ഇവർക്കൊപ്പം കൂടുന്നുണ്ട്.

Share
Leave a Comment