പരുശുരാമനാൽ പ്രതിഷ്ഠിതമായ നാല് അംബികമാരാണ് കേരളക്കരയുടെ സംരക്ഷണത്തിനായി നിലകൊള്ളുന്നത്. ബാലാംബിക, ഹേമാംബിക, ലോകാംബിക, മൂകാംബിക എന്നിങ്ങനെയാണ് നാലംബികമാരുടെ നാമങ്ങൾ. അതിൽ ഏറ്റവും പ്രാധാന്യമുള്ള ഭാവമാണ് മൂകാംബികാ
പരാശക്തിയുടെ മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ മൂന്ന് ഭാവങ്ങളുടെയും സമന്വയമായ മൂകാംബിക മനുഷ്യരെ സദ് പ്രവൃത്തിയിലേക്ക് നയിക്കുന്ന ഇച്ഛാശക്തി, ജ്ഞാനശക്തി, ക്രിയാശക്തി, എന്നിവയുടെ പ്രതീകം കൂടിയാണ്. സൃഷ്ടി സ്ഥിതി സംഹാരകാരകരായ ത്രിമൂർത്തികളാൽപ്പോലും ആരാധിക്കപ്പെടുന്ന മൂകാംബികാ ദേവിയെ ദുർഗ്ഗതിനാശിനി ആയിട്ടാണ് സങ്കല്പിച്ചിരിക്കുന്നത്. നിത്യവും ഭജിക്കുന്ന ഭക്തനെ ഒരു മാതാവിന്റെ കരുതൽ പോലെ ദേവി സംരക്ഷിക്കും എന്നാണു വിശ്വാസം. ഈ മൂകാംബികയെ ഭജിച്ചാൽ സർവ്വൈശ്വര്യം ഫലം. കേൾക്കാം ഭക്തിനിർഭരമായ മൂകാംബിക സ്തുതിഗാനങ്ങൾ
Post Your Comments