
കോവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യം നിർമ്മാതാക്കളുടെ സംഘടനാ ഉയർത്തിയിരുന്നു. എന്നാൽ നടൻ ബൈജു സന്തോഷ് പ്രതിഫലം കുറയ്ക്കാൻ തയ്യാറാകുന്നില്ലെന്ന പരാതിയുമായി നിർമാതാവ് രംഗത്ത്. ബൈജു അഭിനയിച്ച മരട് 357 എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ് പരാതിയുമായി സംഘടനയെ സമീപിച്ചത്.
തന്റെ പ്രതിഫലം 20 ലക്ഷം രൂപ ആണെന്നും ഈ തുക കുറയ്ക്കാന്‍ തയ്യാറല്ലന്നും ബൈജു പറഞ്ഞെന്നാണ് ആരോപണം. എന്നാൽ ബൈജുവുമായി എട്ട് ലക്ഷം രൂപയുടെ എഗ്രിമെന്റാണുളളത് എന്നാണ് നിർമാതാവിന്റെ വെളിപ്പെടുത്തല്‍. സംഘടനയ്ക്ക് നല്‍കിയ പരാതിയില്‍ പ്രസ്തുത കരാറിന്റെ കോപ്പി ഉള്‍പ്പെടെ നിർമാതാവ് നല്‍കിയിട്ടുണ്ടെന്നാണ് സൂചന.
Post Your Comments