വയലിനില്‍ തന്റെ മാന്ത്രിക വിരലുകളാല്‍ സംഗീതത്തിന്റെ വിസ്മയലോകം തുറന്നിട്ട ബാലഭാസ്കര്‍ വിടവാങ്ങിയിട്ട് ഇന്ന് രണ്ടു വര്‍ഷം. ഈ മരണത്തിന്റെ ദുരൂഹതകൾ ഇനിയും അവസാനിച്ചിട്ടില്ല.2018 സെപ്റ്റംബര്‍ 25നാണ് ബാലഭാസ്കറും ഭാര്യയും മകള്‍ തേജസ്വിനി ബാലയും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുന്നത്.
സംഭവത്തില്‍ സിബിഐ അന്വേഷണം നിര്‍ണായക ഘട്ടത്തിലാണ്. ഇതുവരെ 12 സാക്ഷികളുടെ മൊഴിയെടുത്തു. നാലുപേരുടെ നുണപരിശോധനയും കഴിഞ്ഞു. സി.ബി.ഐ അന്വേഷണത്തില്‍ ബാലഭാസ്കറിന്റെ മരണത്തിലെ സത്യം പുറത്തുവരുമെന്ന ഉറച്ച വിശ്വാസത്തിലാണ് കുടുംബവും സുഹൃത്തുക്കളും. ഇപ്പോഴിതാ ബാലുവിനെ കുറിച്ച് നടി അനുശ്രീ കുറിച്ച വാക്കുകൾ ശ്രദ്ധ നേടുന്നു.
അന്നും ഇന്നും തന്റെ മൊബൈല്‍ ഫോണില്‍ ബാലുച്ചേട്ടന്റെ ചിത്രമാണ് എന്നായിരുന്നു ഫോണിന്റെ ചിത്രം അടക്കം പങ്കുവച്ച് നടി അനുശ്രീ അനുസ്മരിച്ചത്.
https://www.facebook.com/actressanusree/posts/2495774577388055
Post Your Comments