മികച്ച വാണിജ്യ സിനിമകള്‍ ചെയ്തു പ്രേക്ഷക പ്രീതി നേടിയ സംവിധായനാണ് ഷാഫി. മലയാളത്തില്‍ എന്ത് കൊണ്ട് കൊമേഴ്സ്യല്‍ സിനിമകള്‍ മാത്രം ചെയ്യുന്നു എന്നതിന് മറുപടി നല്‍കുകയാണ് മലയാളത്തിന്റെ ഈ ഹിറ്റ് സംവിധായകന്. ‘കല്യാണരാമന്’ എന്ന സിനിമ കഴിഞ്ഞു താന്‍ വളരെ സീരിയസായ ഒരു സിനിമയാണ് പ്ലാന്‍ ചെയ്തിരുന്നതെന്നും എന്ത് കൊണ്ട് അത് നടക്കാതെ പോയതെന്നും ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ തുറന്നു പറയുകയാണ് ഷാഫി. ഷാഫി ഒടുവിലായി മലയാളത്തില്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ചില്‍ഡ്രന്‍സ് പാര്‍ക്ക്. ചിത്രം വേണ്ടത്ര രീതിയില്‍ ശ്രദ്ധ നേടിയിരുന്നില്ല.
‘കല്യാണരാമന് എന്ന സിനിമ കഴിഞ്ഞു സീരിയസായിട്ട് ഒരു സിനിമ ചെയ്യാന്‍ ഒത്തിരി ശ്രമിച്ചതാണ്. കല്യാണരാമന് എന്റെ രണ്ടാമത്തെ സിനിമയായിരുന്നു. അതിനു ഒരുപാട് നിര്‍മ്മാതാക്കള്‍ വന്നു. കല്യാണ രാമന് നല്ല ഹിറ്റായത് കൊണ്ടാണ് കുറേയധികം നിര്‍മ്മാതാക്കള്‍ വീണ്ടും വന്നത്. പക്ഷേ ഇവര്‍ക്കൊക്കെ എന്നില്‍ നിന്ന് ആവശ്യം അത്തരമൊരു സിനിമയാണ്. ഞാന്‍ എന്റെ മനസ്സിലെ ഒരു സീരിയസായ കഥ പറയുമ്പോള്‍ അവര്‍ പറയാതെ പറയുന്നത് അതൊക്കെ ചെയ്യാന്‍ ഇവിടെ വേറെ ആളുകള്‍ ഉണ്ട് താന്‍ ‘കല്യാണരാമന്’ പോലെയുള്ള സിനിമ പറഞ്ഞാല്‍ മതിയെന്നാണ്’.
Post Your Comments