സിനിമാ മേഖല യിലെ മയക്കുമരുന്ന് മാഫിയാ ബന്ധങ്ങളെക്കുറിച്ചു ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവരുകയാണ്. മുൻ നിര നായികമാർ അടക്കമുള്ളവർ കേസിൽ കുടുങ്ങിയിരിക്കുകയാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിന് പിന്നാലെ പരിഹാസം നേരിട്ടിരിക്കുകയാണ് നടൻ അഭിഷേക് ബച്ചൻ
ഈ ആഴ്ചയിലെ ഏറ്റവും നല്ല വാര്‍ത്ത എന്നെഴുതി കൊണ്ട് തീയറ്ററുകള്‍ തുറക്കുമെന്ന വാര്‍ത്ത പങ്കുവെക്കുകയായിരുന്നു അഭിഷേക്. ഈ പോസ്റ്റിന് ചുവടെയാണ് പരിഹാസ കമന്റുമായി ഒരാളെത്തിയത്. കയ്യില്‍ ഹാഷ് ഉണ്ടോ എന്നായിരുന്നു അയാളുടെ ചോദ്യം. എന്നാല്‍ തന്നെ പരിഹസിച്ചയാള്‍ക്ക് ചുട്ടമറുപടി നല്കി അഭിഷേക് ബച്ചന്. തന്റെ കൈയില്‍ ഹാഷ് ഇല്ലെന്നും പക്ഷെ നിങ്ങള്‍ക്ക് മുംബെെ പോലീസിനെ പരിചയപ്പെടുത്തി തരാമെന്നും നിങ്ങളുടെ ആവശ്യത്തെ കുറിച്ച് അറിയാനും സഹായിക്കാനും അവര്‍ക്ക് സന്തോഷമാകുമെന്നുമായിരുന്നു അഭിഷേക് നല്കിയ മറുപടി.
തിയറ്ററുകള്‍ തുറന്നാലും നിങ്ങള്‍ക്ക് പണിയൊന്നും ഉണ്ടാകില്ലലോ എന്ന ചോദ്യവുമായി മറ്റൊരാള്‍ എത്തി. അത് നിങ്ങളുടെ കെെയ്യിലാണ് സുഹൃത്തേ എന്നും നിങ്ങള്‍ക്ക് ഞങ്ങളുടെ ജോലി ഇഷ്ടമായില്ലെങ്കില്‍ ഞങ്ങള്‍ക്ക് അടുത്ത ജോലി ലഭിക്കില്ല. അതുകൊണ്ട് ഞങ്ങള്‍ നന്നായി ജോലി ചെയ്ത ശേഷം നല്ലതിനായി പ്രാര്‍ത്ഥിക്കും എന്നായിരുന്നു അഭിഷേക് നല്കിയ മറുപടി.
Post Your Comments