CinemaLatest NewsNEWS

ജീവിതത്തിൽ ഒരു മകള്‍ക്കായി ഇര്‍ഫാനും ഞാനും വല്ലാതെ കൊതിച്ചിരുന്നു

ഒരു പെണ്‍കുട്ടിക്ക് ഇര്‍ഫാന്റെ രക്ഷാകര്‍തൃത്വം നഷ്ടപ്പെട്ടതില്‍ തനിക്ക് സങ്കടമുണ്ടെന്നാണ് സുതാപ

എന്നും ജീവിതത്തിൽ ഒരു മകള്‍ക്കായി ഇര്‍ഫാനും താനും എത്രമാത്രം ആ​ഗ്രഹ‌ിച്ചിരുന്നെന്ന് കുറിക്കുകയാണ് ഭാര്യ സുതാപ . ഒരു മകള്‍ വേണമെന്ന് ഇര്‍ഫാന്‍ അതിതീവ്രമായി ആ​ഗ്രഹിച്ചിരുന്നുവെന്ന് പറയുകയാണ് സുതാപ. ഇന്നും ഒരു പെണ്‍കുട്ടിക്ക് ഇര്‍ഫാന്റെ രക്ഷാകര്‍തൃത്വം നഷ്ടപ്പെട്ടതില്‍ തനിക്ക് സങ്കടമുണ്ടെന്നാണ് സുതാപ പറയുന്നത്.

‘ഞാനും ഇര്‍ഫാനും ഒരു പെണ്‍കുഞ്ഞിനായി അതിതീവ്രമായി ആ​ഗ്രഹിച്ചിരുന്നു. എന്റെ രണ്ടാമത്തെ പ്രസവം കഴിഞ്ഞപ്പോള്‍ എന്റെ ഡോക്ടര്‍ മകന്‍ എന്ന വാക്കു പോലും ഉച്ചരിച്ചില്ല, പകരം പറഞ്ഞത് അഭിനന്ദനങ്ങള്‍, ആരോ​ഗ്യമുള്ള കുഞ്ഞ് എന്നാണ്.എനിക്ക് കടുത്ത നിരാശ തോന്നിപ്പോയി.

പക്ഷെ, ആ ദിവസവും ഇന്നും ഒരു പെണ്‍കുട്ടിക്ക് ഇര്‍ഫാന്റെ രക്ഷാകര്‍തൃത്വം നഷ്ടപ്പെട്ടതില്‍ എനിക്ക് ദുഃഖമുണ്ട്. കാരണം സ്വാതന്ത്ര്യം മാത്രം പോരല്ലോ ഒരു പെണ്‍കുഞ്ഞിന് എന്ന് സുതാപ. ഈ വര്‍ഷം ഏപ്രില്‍ 29നാണ് ഇര്‍ഫാന്‍ മരിച്ചത്. കാന്‍സര്‍ ബാധിതനായിരുന്നു നടൻ ഇർഫാൻ.

shortlink

Related Articles

Post Your Comments


Back to top button