മലയാളത്തിന്റെ പ്രിയനടിയാണ് മികച്ച നര്‍ത്തകി കൂടിയായ ശോഭന. അഭിനയത്തിൽ നിന്നും ഇടവേള എടുത്ത ശോഭന സത്യന് അന്തിക്കാടിന്റെ മകന് അനൂപ് സത്യന് സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മികച്ച തിരിച്ചുവരവും നടത്തി. ഇപ്പോള്‍ നടി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു ചിത്രമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയം. മകള്‍ അനന്തനാരായണിക്കൊപ്പമുള്ള കടല്‍ത്തീരത്തുള്ള ശോഭനയുടെ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
‘ഒരു ട്രിപ്പ് പോകുന്നു. ഫെയ്സ്ബുക്കിലും ഇന്‍സ്റ്റയിലും ഉളളതില്‍ സന്തോഷം. ആരു പറഞ്ഞു ഞാന്‍ നിങ്ങളുടെ കമന്റുകള്‍ വായിക്കില്ലെന്ന്. മലയാളം ഫോണ്ട് ഉപയോഗിച്ച് എങ്ങനെ മറുപടി നല്‍കുമെന്ന് നോക്കണം’- എന്നാണ് ശോഭന ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.
https://www.instagram.com/p/CFtpRmSAiY3/?utm_source=ig_embed
Post Your Comments