
19കാരിയെ നാല് പേര് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ വിഷയത്തിൽ പ്രതികരണവുമായി നടി രേവതി സമ്ബത്ത്. നിങ്ങള്‍ വാര്‍ത്തയാകുന്നതിലെ പ്രതികരണത്തിലേക്ക് മാത്രം ചുരുങ്ങുമ്ബോള്‍ ഞങ്ങള്‍ ഓരോ നിമിഷവുമുള്ള പീഢനങ്ങളെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് രേവതി പറയുന്നു
രേവതി സമ്ബത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
‘ഞങ്ങള്‍ എപ്പോഴും പ്രതികരിച്ചു കൊണ്ടിരിക്കണം. പ്രതികരണം ഞങ്ങളുടെ മാത്രം ഉത്തരവാദിത്തമാണല്ലോ. അക്രമണങ്ങളുടെ കാരണങ്ങളെ നിങ്ങള്‍ പറയാന്‍ തയ്യാറല്ല. പുറത്തിറയുന്ന ഓരോ സംഭവങ്ങളിലും മാത്രം ഞങ്ങളുടെ പ്രതികരണമാണ് നിങ്ങള്‍ക്ക് വേണ്ടത്. ഓരോ നിമിഷവും ഞങ്ങള്‍ ആക്രമിക്കപ്പെടുന്നുണ്ട്.’
‘നിങ്ങള്‍ വാര്‍ത്തയാകുന്നതിലെ പ്രതികരണത്തിലേക്ക് മാത്രം ചുരുങ്ങുമ്ബോള്‍ ഞങ്ങള്‍ ഓരോ നിമിഷവുമുള്ള പീഢനങ്ങളെ അതിജീവിക്കാനുള്ള ശ്രമത്തിലാണ്. ഞങ്ങളുടെ പ്രതികരണം കാത്ത് നില്‍ക്കാതെ നിങ്ങള്‍ പോയി നന്നാകൂ. എല്ലാതരം പീഢനങ്ങളുടെയും മൂലകാരണം നിങ്ങളുടെ ആധിപത്യ മനോഭാവമാണെന്നെങ്കിലും മിനിമം തിരിച്ചറിയൂ.’
Post Your Comments