കോവിഡ് പ്രതിസന്ധിയിൽ ആയിരിക്കുന്ന മലയാളസിനിമയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ ചില താരങ്ങൾ പ്രതിഫലം വർദ്ധിപ്പിക്കുക ആണുണ്ടായത്. അതിനെ തുടർന്നുണ്ടായ വിവാദങ്ങൾക്ക് അവസാനമായിരിക്കുകയാണ്. നടന്മാരുടെ പ്രതിഫലവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ പരിഹാരമായതായി ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ആന്റോ ജോസഫ് അറിയിച്ചു. ജോജു ജോര്‍ജ്ജ് പ്രതിഫലം കുറച്ചതായും, ടൊവിനോ തോമസ് സിനിമ പുറത്തിറങ്ങിയ ശേഷമേ പ്രതിഫലം സ്വീകരിക്കൂ എന്ന് തീരുമാനിച്ചിരുന്നതായും പറഞ്ഞു.
ജോജു ജോര്‍ജ് പ്രതിഫലം 50 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമായി കുറച്ചു. ടൊവിനോ തന്റെ പ്രതിഫലം കുറച്ചതായും പുതിയ സിനിമയ്ക്ക് പ്രതിഫലം വേണ്ടെന്നും അറിയിച്ചു. സിനിമ വിജയിച്ച് ലാഭം കിട്ടിയാല്‍ പ്രൊഡ്യൂസര്‍ നല്‍കുകയാണെങ്കില്‍ മാത്രം പ്രതിഫലം മതി എന്നാണ് ടൊവിനോയുടെ നിലപാട്. കൂടാതെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി സഹകരിക്കുമെന്നും ടൊവിനോ പറഞ്ഞതായും നിർമാതാക്കള്‍ വ്യക്തമാക്കി.
ഷംസുദ്ദീന്‍ നിര്‍മിച്ച് മനു അശോകന്‍ സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് ചിത്രം കാണെക്കാണെ, അബാം നിർമിക്കുന്ന ജോജു ജോര്‍ജ് ചിത്രം എന്നിവയെച്ചൊല്ലിയായിരുന്നു തര്‍ക്കം.
Post Your Comments