
അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ‘തലൈവി’ എന്ന സിനിമയുടെ ഷൂട്ടിംഗ് പുനരാരംഭിച്ചു. ഏഴുമാസങ്ങള്‍ക്കു ശേഷം ഷൂട്ടിംഗ് തുടങ്ങുന്ന സന്തോഷം പങ്കുവച്ചിരിക്കുകയാണ് കങ്കണ റണാവത്ത് ഇപ്പോൾ.
ഉടൻ തന്നെ ചിത്രീകരണത്തിനായി സൗത്ത് ഇന്ത്യയിലേക്ക് വരികയാണ് താനെന്നും കോവിഡ് മഹാമാരിയുടെ കാലത്ത് ‘തലൈവി’ വിജയകരമായി പൂര്‍ത്തിയാക്കാന്‍ എല്ലാവരുടെയും അനുഗ്രഹാശിസ്സുകള്‍ വേണമെന്നും ട്വിറ്റര്‍ സന്ദേശത്തില്‍ കങ്കണ വ്യക്തമാക്കി.
ഒട്ടേറെ വിവാദങ്ങൾക്കിടയിലും തന്റെടത്തോടെ നിലനിൽക്കുന്ന കങ്കണ റണാവതിന് സൗത്തിന്ത്യയിലും ഒട്ടേറെ ആരാധകരാണുള്ളത്.
Post Your Comments