![](/movie/wp-content/uploads/2020/10/ankita.jpg)
യുവനടന് സുശാന്ത് സിങിന്റേ മരണം ബോളിവുഡ് ലോകത്തെ ഞെട്ടിച്ച ഒന്നായിരുന്നു. സുശാന്തിന്റെ ശവസംസ്കാര ചടങ്ങില്‍ നിന്നുള്ള ഒരു വീഡിയോ ഒരു ആരാധകന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം അങ്കിത ലോഖണ്ഡെ.
വിഡിയോ പോസ്റ്റ് ചെയ്ത ആരാധകനോട് അങ്കിത പൊട്ടിത്തെറിക്കുകയും വിഡിയോ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ” എന്താണ് നിങ്ങളുടെ പ്രശ്നം? ഇത്തരം വീഡിയോകള്‍ പോസ്റ്റു ചെയ്യുന്നത് നിര്‍ത്തുക, അവ ഞങ്ങളെ എല്ലാവരെയും അസ്വസ്ഥമാക്കുന്നു. ഇത്തരം വീഡിയോ പങ്കിടുന്നത് നടനോടും അവന്റെ ജോലിയോടും സ്നേഹവും പിന്തുണയും പ്രകടിപ്പിക്കുന്നതിനുള്ള ഉചിതമായ മാര്‍ഗമല്ല. നിങ്ങള്‍ അവനെ സ്നേഹിക്കുന്നുവെന്ന് ഞങ്ങള്‍ക്കറിയാമെങ്കിലും ഇത് നിങ്ങളുടെ പിന്തുണയോ സ്നേഹമോ കാണിക്കാനുള്ള മാര്‍ഗമല്ല. ഈ വീഡിയോ ഇപ്പോള്‍ നീക്കം ചെയ്യുക” അങ്കിത ട്വീറ്റ് ചെയ്തു.
Post Your Comments