മോഹന്‍ലാലും മമ്മൂട്ടിയും വാണിരുന്ന മലയാള സിനിമയിലേക്ക് ജഗദീഷും സംഘവും കൊണ്ട് വന്ന അപ്രതീക്ഷിത ബ്ലോക്ക്ബസ്റ്റര്‍ മൂവി!

ആ വര്‍ഷത്തെ ജനപ്രിയ ചിത്രമായി മാറിയ 'മിമിക്സ് പരേഡ്' എന്ന സിനിമയോടെയാണ് പലരും മമ്മൂട്ടി-മോഹന്‍ലാല്‍ എന്നീ സൂപ്പര്‍ താരങ്ങളില്‍ നിന്ന് മാറി ചിന്തിച്ചു കൊണ്ട് ഹിറ്റ് സൃഷ്ടിക്കാന്‍ തുടങ്ങിയത്

മമ്മൂട്ടി മോഹന്‍ലാല്‍ എന്നീ താരങ്ങള്‍ ഇല്ലാതെ ഒരു കാലത്ത് മലയാള സിനിമയില്‍ വലിയ ഹിറ്റ് സിനിമകള്‍ സൃഷ്ടിച്ചെടുക്കാന്‍ സംവിധായകര്‍ക്ക് കഴിയില്ലായിരുന്നു അവരുടെ വിപണന മൂല്യത്തെ മുന്‍ നിര്‍ത്തി മാത്രം സിനിമകള്‍ ഓടിയിരുന്ന സമയത്തായിരുന്നു ജഗദീഷും സംഘവും ഏവരെയും ഞെട്ടിച്ചു കൊണ്ട് അപ്രതീക്ഷിതമായ ഒരു ഹിറ്റ് മലയാള സിനിമയിലേക്ക് കൊണ്ടുവന്നത്.

1991-ല്‍ തുളസീദാസ് സംവിധാനം ചെയ്ത ‘മിമിക്സ് പരേഡ്’ എന്ന സിനിമയാണ് സൂപ്പര്‍ താരങ്ങള്‍ ഇല്ലാതെ വലിയ ജനകീയത പ്രേക്ഷകര്‍ക്കിടയില്‍ സൃഷ്ടിച്ചത്. ആ വര്‍ഷത്തെ ജനപ്രിയ ചിത്രമായി മാറിയ ‘മിമിക്സ് പരേഡ്’ എന്ന സിനിമയോടെയാണ് പലരും മമ്മൂട്ടി-മോഹന്‍ലാല്‍ എന്നീ സൂപ്പര്‍ താരങ്ങളില്‍ നിന്ന് മാറി ചിന്തിച്ചു കൊണ്ട് ഹിറ്റ് സൃഷ്ടിക്കാന്‍ തുടങ്ങിയത്.
ജഗദീഷും, സിദ്ധിഖും ബാബു ആന്റണിയുമൊക്കെ അക്കാലത്തെ വിപണന മൂല്യമുള്ള നായകന്മാരായി വളര്‍ന്നു വരികയും ഒരു സൂപ്പര്‍ താര സിനിമയ്ക്ക് ഉണ്ടാകേണ്ട കളക്ഷന്‍ ഇവരുടെ സിനിമകള്‍ അക്കാലത്ത് നേടിയെടുക്കുകയും ചെയ്തു. സിദ്ധിഖ് – ജഗദീഷ് ടീമിന്റെ അക്കാലത്തെ മിക്ക സിനിമകളും സൂപ്പര്‍ ഹിറ്റായിരുന്നു. കലൂര്‍ ഡെന്നിസ് എന്ന തിരക്കഥാകൃത്താണ് രണ്ടാം നിര താരങ്ങളെ വച്ച് മലയാള സിനിമയില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തിയത്.

Share
Leave a Comment