അല്‍ഷീമേഴ്‌സ് രോഗം മൂലം കഷ്ടപ്പെടുന്ന രമേശന്റെ ജീവിതം പറഞ്ഞ ‘തന്മാത്ര’ എന്ന ബ്ലെസി ചിത്രത്തിൽ മോഹൻലാലിന്റെ മകന്‍ മനുവിന്റെ കൂട്ടുകാരിയായി എത്തിയ താരമാണ് നന്ദിനി ആര്‍ നായര്‍. നൃത്തത്തെ ഇഷ്ടപ്പെടുന്ന പഠനത്തില്‍ അധികം മികവില്ലാത്ത ഒരു കുട്ടിയായി നന്ദിനി മികച്ച പ്രകടനം കാഴ്ചവച്ച നന്ദിനിയുടെ യഥാര്‍ഥ ജീവിതമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.
ചെന്നൈ ലയോള കോളേജില്‍ നിന്ന് എം.എ. എക്‌ണോമിക്‌സില്‍ ബിരുദാനന്തര ബിരുദം നേടിയ നന്ദിനി 2012-ല്‍ സിവില്‍ സര്‍വീസ് പരീക്ഷ വിജയിക്കുകയും ഐ.ആര്‍.എസ് ലഭിക്കുകയും ചെയ്തു. തമിഴ് നാട്ടില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് ഇന്‍കം ടാക്‌സായിട്ടായിരുന്നു ആദ്യ നിയമനം. ഇപ്പോള്‍ ചെന്നൈയില്‍ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഡെപ്യൂട്ടി കമ്മീഷണറായി ജോലി ചെയ്യുകയാണ്. തമിഴ്‌നാട് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ വിഷ്ണു വേണുഗോപാലാണ് ഭര്‍ത്താവ്.
ലോകധര്‍മി നാടക ട്രൂപ്പിലെ അംഗമായിരുന്ന നന്ദിനി ഇപ്പോൾ സിനിമയിൽ സജീവമല്ല. ജോലിയോടൊപ്പം നൃത്തവും ചിത്രരചനയുമൊക്കെ ഒപ്പം കൊണ്ടുപോകുന്നുണ്ടെന്ന് നന്ദിനി പറയുന്നു. അടുത്തിടെ ചെന്നൈയില്‍ ചിത്രപ്രദര്‍ശനവും നന്ദിനി സംഘടിപ്പിക്കുകയുണ്ടായി.
Post Your Comments