സുന്ദരി ആകണമെങ്കിൽ ഉയരവും നിറവും വേണമെന്നാണ് പലരുടെയും സങ്കൽപം . എന്നാൽ നിറത്തിന്റെയും ഉയർത്തിന്റെയും പേരില്‍ തന്നെ അധിക്ഷേപിച്ചവര്‍ക്ക് ശക്തമായ മറുപടി നൽകുകയാണ് ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാന്റെ മകള്‍ സുഹാന ഖാന്‍. 12 വയസു മുതല്‍ താന്‍ വിരൂപയെന്ന വിളി കേള്‍ക്കുന്നുണ്ടെന്നാണ് സുഹാന പറയുന്നത്.
പൂര്‍ണവളര്‍ച്ച നേടിയ പുരുഷനില്‍ നിന്നും സ്ത്രീകളില്‍ നിന്നുമാണ് ഇത്തരത്തില്‍ സന്ദേശം ലഭിക്കുന്നതെന്നും അവരെല്ലാം ഇന്ത്യക്കാരാണെന്നും 20 കാരിയായ സുഹാന കുറിക്കുന്നു. തന്നെ അധിക്ഷേപിക്കുന്ന നിരവധി കമന്റുകൾക്കൊപ്പമാണ് താരത്തിന്റെ കുറിപ്പ് .
ഇവള്‍ വളരെ അധികം വിരൂപയാണ് അതുപോലെ കറുത്തതും എന്നാണ് ഒരാളുടെ കമന്റ്. കറുത്ത രാക്ഷസിയെന്നും കറുത്ത പൂച്ചയെന്നും ചിലര്‍ താരപുത്രിയെ വിളിക്കുന്നുണ്ട്. തന്നെപ്പോലെ പരിഹാസം കേള്‍ക്കേണ്ടിവരുന്നവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതാണ് സുഹാനയുടെ വാക്കുകള്‍.
സുഹാനയുടെ കുറിപ്പ് വായിക്കാം
ഇപ്പോള്‍ നിരവധി കാര്യങ്ങള്‍ നടക്കുന്നുണ്ട്. ഇത് നമ്മള്‍ പരിഹാരം കാണേണ്ട പ്രശ്‌നങ്ങളില്‍ ഒന്നാണ്. എന്നെക്കുറിച്ച് മാത്രമുള്ളതല്ല ഇത്. ഒരു കാരണവുമില്ലാതെ അപകര്‍ഷത ബോധത്തോടെ ജീവിക്കേണ്ടിവരുന്ന ആണ്‍കുട്ടികളേയും പെണ്‍കുട്ടികശേയും കുറിച്ചുകൂടിയാണ്. എന്റെ രൂപത്തെക്കുറിച്ചുള്ള ചിലരുടെ കമന്റുകളാണ് ഇത്. എന്റെ നിറത്തിന്റെ പേരില്‍ വിരൂപയായി കാണുകയാണ് പൂര്‍ണവളര്‍ച്ചയെത്തിയ സ്ത്രീകളും പുരുഷന്മാരും. 12 വയസു മുതല്‍ ഞാനിത് നേരിടുന്നുണ്ട്. പ്രായപൂര്‍ത്തിയായവരാണ് എന്നതിനേക്കാള്‍ നമ്മള്‍ എല്ലാം ഇന്ത്യക്കാരാണ്, അതുകൊണ്ട് തന്നെ നമ്മള്‍ ബ്രൗണ്‍ നിറത്തിലുള്ളവരാണ്. വ്യത്യസ്തമായ പല ഷെയ്ഡുകളുണ്ടെങ്കിലും നിങ്ങളെത്ര ശ്രമിച്ചാലും മെലാനിനില്‍ നിന്ന് മാറി നില്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല. നിങ്ങളുടെ ആളുകളെത്തന്നെ വെറുക്കുന്നതിന് അര്‍ത്ഥം നിങ്ങളിലെ അരക്ഷിതാവസ്ഥയാണ്. സോഷ്യല്‍ മീഡിയയിലും ഇന്ത്യന്‍ വിവാഹങ്ങളിലും നിങ്ങളുടെ വീടുകളില്‍ പോലും നിങ്ങള്‍ കേള്‍ക്കുന്നത് 5’7 പൊക്കവും വെളുത്ത നിറവുമില്ലെങ്കില്‍ നിങ്ങള്‍ സുന്ദരി അല്ല എന്നാണെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. ഞാന്‍ 5’3 ഉയരത്തില്‍ ബ്രൗണ്‍ നിറമുള്ള ആളാണ്. ഞാന്‍ വളരെ അധികം സന്തോഷവതിയാണ്. നിങ്ങളും അങ്ങനെയാകണം- സുഹാന കുറിച്ചു.
Post Your Comments