‘ദേവാസുരം’ എന്ന സിനിമയ്ക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് എഴുതിയ ചിത്രമാണ് ‘മായാമയൂരം’. സിബി മലയിലിന്റെ സംവിധാനത്തില്‍ 1993-ല്‍ പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസില്‍ വലിയ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. സിബി മലയില്‍- രഞ്ജിത്ത് -മോഹന്‍ലാല്‍ കൂട്ടുകെട്ട് ഏറെ പ്രതീക്ഷയോടെ ചെയ്ത ചിത്രം വന്‍ പരാജയം ഏറ്റുവാങ്ങിയത് അന്നത്തെ സിനിമാ ലോകത്തെ ശരിക്കും അത്ഭുതപ്പെടുത്തിയിരുന്നു. കാരണം മംഗലശ്ശേരി നീലകണ്ഠന്‍ എന്ന കഥാപാത്രമായി ക്ലാസായും, മാസായും വിലസിയ മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തിന്റെ ചിത്രം അതേ എഴുത്തുകാരന്റെ തൂലികയില്‍ നിന്ന് പിറക്കുമ്പോള്‍ മാറ്റൊരു ദേവാസുര അങ്കമാണ് മായാമയൂരത്തിലൂടെ പ്രേക്ഷകര്‍ പ്രതീക്ഷിച്ചത്, എന്നാല്‍ സിബി മലയില്‍ വളരെ സ്ലോ പേസില്‍ പറഞ്ഞ സിനിമ പ്രേക്ഷകര്‍ക്ക് ദഹിക്കാതെ പോകുകയായിരുന്നു.
തിരക്കഥ ഡിമാന്‍ഡ് ചെയ്യുന്ന രീതിയില്‍ ഫിലിം മേക്കിംഗ് നടത്തിയ സിബി മലയിലിന്റെ സംവിധാനത്തിലെ മെല്ലപ്പോക്ക് ‘മായാമയൂരം’ എന്ന സിനിമയുടെ വിപണന സാധ്യതയ്ക്ക് മങ്ങലേല്‍പ്പിച്ചു,ആദ്യ ദിവസം തന്നെ ആരാധകര്‍ പോലും കൈവിട്ടു കളഞ്ഞ സിനിമയില്‍ ഡബിള്‍ റോളിലെ പ്രധാന മോഹന്‍ലാല്‍ കഥാപാത്രം മരണപ്പെടുന്നത് ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാനായില്ല, രണ്ടാം പകുതിയില്‍ കടന്നു വന്ന മോഹന്‍ലാല്‍ ഒരു തണുപ്പന്‍ കഥാപാത്രമായി സിനിമയിലുടനീളം നിലകൊണ്ടതോടെ പ്രേക്ഷകര്‍ നിരാശയോടെ തിയേറ്റര്‍ വിട്ടു പുറത്തേക്ക് ഇറങ്ങുകയായിരുന്നു.
Post Your Comments