BollywoodGeneralLatest NewsNEWS

നടിയുടെ വീടിന്റെ മേല്‍ക്കൂര പൊളിച്ചുമാറ്റിയപ്പോള്‍ നീതിക്ക് വേണ്ടി അലറിയവര്‍ ഇപ്പോൾ എവിടെ ? വിമർശനവുമായി ശിവസേന

കങ്കണ റണാവത്തിന്റെ അനധികൃത കെട്ടിടം പൊളിച്ചുകളഞ്ഞ നടപടിക്ക്

ക്രൂര ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ഉത്തര്‍പ്രദേശിലെ ഹാഥ്‌രസില്‍ മരിച്ച സംഭവത്തില്‍ ബിജെപിയെ പരോക്ഷമായി വിമര്‍ശിച്ചു ശിവസേന രംഗത്ത് . ഒരു നടിയുടെ വീട് പൊളിച്ചപ്പോള്‍ വിമര്‍ശനവുമായി രംഗത്തെത്തിയ ചിലര്‍ ഒരു ദലിത് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയപ്പോള്‍ മിണ്ടാതിരിക്കുന്നെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് പറഞ്ഞു.

കുറച്ചു ദിവസങ്ങൾക്ക് മുൻപ് ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ അനധികൃത കെട്ടിടം പൊളിച്ചുകളഞ്ഞ നടപടിക്ക് എതിരെ ബിജെപി രംഗത്ത് വന്നിരുന്നു. ഇതിനെതിരെ ആണ് സഞ്ജയുടെ വിമർശനം.

‘ഒരുവിഭാഗം ദലിത്, സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകള്‍ എന്തുകൊണ്ടാണ് വിഷയത്തില്‍ മൗനം പാലിക്കുന്നത്. ഇവിടെ ഒരു നടിക്കോ താരത്തിനോ മാത്രമേ നീതി ലഭിക്കുള്ളു എന്നാണോ? നടിയുടെ വീടിന്റെ മേല്‍ക്കൂര പൊളിച്ചുമാറ്റിയപ്പോള്‍ നീതിക്ക് വേണ്ടി അലറിയ മാധ്യമങ്ങള്‍ ഇപ്പോള്‍ എവിടെയാണ്?’ അദ്ദേഹം ചോദിച്ചു.

shortlink

Related Articles

Post Your Comments


Back to top button