ഷാജി കൈലാസ് – മോഹന്‍ലാല്‍ ടീം എന്നാല്‍ ഒരു കാലത്ത് യുവ സിനിമാ പ്രേക്ഷകര്‍ക്ക് ആവേശം തന്നെയായിരുന്നു. ‘ആറാം തമ്പുരാന്‍’, മുതല്‍ ‘റെഡ് ചില്ലീസ്’ വരെയുള്ള ഈ കൂട്ടുകെട്ടിലെ ഭൂരിഭാഗം ചിത്രങ്ങളും പ്രേക്ഷകര്‍ക്ക് ദഹിച്ചെങ്കിലും അപ്രതീക്ഷിതമായ ചില പരാജയങ്ങളും ഇവര്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ആ ഗണത്തിലുള്ള പ്രധാന ചിത്രമാണ് ‘താണ്ഡവം’. വലിയ ആഘോഷങ്ങളോടെ 2002-ലെ ഓണക്കാലത്ത് റിലീസിനെത്തിയ ചിത്രം മറ്റൊരു നരസിംഹം ആകുമോ എന്ന പ്രതീതിയാണ് ജനിപ്പിച്ചത്. പക്ഷേ സിനിമയെ എല്ലാ അര്‍ത്ഥത്തിലും പ്രേക്ഷകര്‍ കൈവിടുകയായിരുന്നു.അതിന്റെ പ്രധാന കാരണം കുടുംബ പ്രേക്ഷകരെ ഈ സിനിമ അകറ്റി നിര്‍ത്തി എന്നതാണ്.
ഗാന ചിത്രീകരണങ്ങളില്‍ അന്നത്തെ പ്രമുഖ ഗ്ലാമറസ് നായിക തകര്‍ത്താടിപ്പാടിയപ്പോള്‍ കുടുംബ പ്രേക്ഷകര്‍ പൂര്‍ണ്ണമായും സിനിമയോട് വിയോജിപ്പ് രേഖപ്പെടുത്തുകയായിരുന്നു. എസ്. സുരേഷ് ബാബുവിന്റെ മോശമല്ലാതിരുന്ന തിരക്കഥയിലെ പ്രതികാര കഥ എന്ത് കൊണ്ട് മറ്റൊരു ഹിറ്റായില്ല എന്നതിന്റെ ഒരേയൊരു കാരണം കുടുംബ പ്രേക്ഷകര്‍ക്ക് ദഹിക്കാത്ത വിധം കുറച്ചു ഗ്ലാമറസായി ചിത്രത്തെ മാറ്റി എന്നുള്ളത് കൊണ്ടാണ്. ‘കാശിനാഥന്‍’ എന്ന കഥാപാത്രമായി സിനിമയിലുടനീളം വിലസിയ മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തിന് വലിയ മൈലേജ് നല്‍കാതെ പോയ ‘താണ്ഡവം’ എന്ന ചിത്രം താരനിര കൊണ്ട് സമ്പന്നമായിരുന്നു. തെന്നിന്ത്യന്‍ നിരയിലെയും, ബോളിവുഡിലെയും സൂപ്പര്‍ താരം കിരണ്‍ റാത്തോഡ് നായികയായി എത്തിയ സിനിമയില്‍ നെടുമുടി വേണു. ജഗദീഷ്. സായ്കുമാര്‍ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Post Your Comments