GeneralLatest NewsMollywoodNEWS

കാൻസർ ബാധിച്ച് ഏറെ ഗുരുതരാവസ്ഥയിലായിരുന്ന നടി ശരണ്യയുടെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കുന്ന വിഡിയോ പുറത്തു!!

ആറുവർഷം മുമ്പാണ് ശരണ്യയ്ക്ക് ബ്രെയിൻ ട്യൂമർ ബാധിക്കുന്നത്.

മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പരിചിതയായ താരമാണ് ശരണ്യ. കാൻസർ ബാധിച്ച് ഏറെ ഗുരുതരാവസ്ഥയിലായിരുന്ന താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കുന്ന വിഡിയോ പുറത്തുവന്നു. മാസങ്ങളായി കിടപ്പിലായിരുന്ന താരം ഇപ്പോൾ തനിയെ നടക്കാനും തുടങ്ങി.

ശരണ്യയ്ക്കൊപ്പം അമ്മ ഗീതയും ഉണ്ട്. എല്ലാവരുടെയും പ്രാർഥനയ്ക്കും സഹായത്തിനും വിഡിയോയിലൂടെ ഗീത നന്ദി പറയുന്നു. ‘ഫിസിയോതെറാപ്പിക്ക് വേണ്ടി ആദ്യമൊക്കെ ഇങ്ങോട്ട് കൊണ്ട് വരുമ്പോൾ ട്രോളിയിൽ ഒരനക്കവും ഇല്ലാത്ത അവസ്ഥയിലായിരുന്നു. ഇപ്പോൾ നടക്കാനും സംസാരിക്കാനും സാധിക്കുന്നു. ഹോസ്പിറ്റലിൽ നിന്ന് ലഭിച്ച ചികിത്സക്കും ആശ്വാസത്തിനും ദൈവത്തോട് നന്ദി.’

read  also:വിവാഹങ്ങളിലും നിങ്ങളുടെ വീടുകളില്‍ പോലും നിങ്ങള്‍ കേള്‍ക്കുന്നത് 5’7 പൊക്കവും വെളുത്ത നിറവുമില്ലെങ്കില്‍ നിങ്ങള്‍ സുന്ദരി അല്ല എന്നാണെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു; വിരൂപ, കറുമ്ബി’ അധിക്ഷേപിച്ചവര്‍ക്ക് മറുപടിയുമായി താരപുത്രി

ആറുവർഷം മുമ്പാണ് ശരണ്യയ്ക്ക് ബ്രെയിൻ ട്യൂമർ ബാധിക്കുന്നത്. ഏഴ് ശസ്ത്രക്രിയകൾ അടുത്തടുത്ത നടത്തിയതോടെ ഒരുഭാഗം തളർന്ന അവസ്ഥയിലായിരുന്നു. ചില സമയങ്ങളിൽ പാടെ അവശയാകും. ശരീരത്തിന്റെ പ്രവർത്തനങ്ങളുടെ നിയന്ത്രണങ്ങൾ പലപ്പോഴും നഷ്ടമാകും. ഏത് ഘട്ടത്തിലാണെങ്കിലും പുഞ്ചിരിയാണ് എപ്പോഴും മുഖത്ത് എന്നാണ് കൂടെ ഉള്ളവരെല്ലാവരും പറയുന്നത്. അതുകൊണ്ടാണ് ഇപ്പോഴും തളർച്ചയില്ലാത്തതെന്നും ശരണ്യയുടെ അമ്മ പറയുന്നു.

https://www.facebook.com/watch/?ref=external&v=1449051235483536

 

shortlink

Related Articles

Post Your Comments


Back to top button