BollywoodGeneralLatest NewsNEWS

ഞാനും വിവേകും എട്ട് പത്ത് വര്‍ഷമായി ബന്ധം തുടരുകയായിരുന്നു, ഒടുവിൽ മകളോട് വിവാഹക്കാര്യം പറഞ്ഞു;നടി നീന പറയുന്നു

അവള്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും തന്റെ അമ്മയുടെ സന്തോഷത്തിനു വേണ്ടി എന്തും ചെയ്യുന്ന ഒരാളാണ് മസബ

ബോളിവുഡ് ആരാധകരുടെ മനം കീഴടക്കിയ താരസുന്ദരി നീന ഗുപ്തയുടെ ജീവിതം പലപ്പോഴും വിവാദങ്ങളിൽ നിറഞ്ഞിരുന്നു. വെസ്റ്റിന്റീസ് ക്രിക്കറ്റ് താരം വിവ് റിച്ചാര്‍ഡ്‌സുമായുള്ള ബന്ധവും മസബയുടെ ജനനവുമെല്ലാമാണ് വിവാദങ്ങൾക്ക് കാരണമെങ്കിൽ മകൾക്ക് 19 വയസുള്ളപ്പോൾ നടത്തിയ രണ്ടാം വിവാഹത്തെ ക്കുറിച്ചുള്ള താരത്തിന്റെ വാക്കുകളാണ് ഇപ്പോൾ ചർച്ച. വിവേക് മെഹ്‌റയെ വിവാഹം ചെയ്യുന്നതിനെക്കുറിച്ചു മകള്‍ മസബയെ അറിയിച്ചത് എങ്ങനെയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം.

മകളോട് വിവാഹക്കാര്യത്തെക്കുറിച്ച്‌ പറയാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു എന്നാണ് നീന പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു തുറന്നു പറച്ചില്‍. ”എനിക്ക് അവളോട് പറയാന്‍ സാധിച്ചിരുന്നില്ല. ഞാനും വിവേകും എട്ട് പത്ത് വര്‍ഷമായി ബന്ധം തുടരുകയായിരുന്നു. അദ്ദേഹം ഇടയ്ക്ക് മുംബൈയിലെ എന്റെ വീട്ടിലേക്ക് വരും. ഞാന്‍ ഇടയ്‌ക്കൊക്കെ ഡല്‍ഹിക്ക് പോകും. വിവാഹത്തെക്കുറിച്ച്‌ മസബയോട് പറഞ്ഞപ്പോള്‍ എന്തിനാണ് വിവാഹം കഴിക്കുന്നത് എന്ന് അവള്‍ക്ക് അറിയണമായിരുന്നു. ഈ സമൂഹത്തില്‍ ജീവിക്കണമെങ്കില്‍ വിവാഹം വളരെ പ്രധാനപ്പെട്ടതാണ്. അല്ലെങ്കില്‍ നമ്മള്‍ ബഹുമാനിക്കപ്പെടില്ലെന്ന് ഞാന്‍ അവളോട് പറഞ്ഞു.- നീന പറഞ്ഞു.

read  also:കാൻസർ ബാധിച്ച് ഏറെ ഗുരുതരാവസ്ഥയിലായിരുന്ന നടി ശരണ്യയുടെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കുന്ന വിഡിയോ പുറത്തു!!

”മസബയ്ക്ക് എന്നെ മനസിലാക്കാന്‍ സാധിച്ചു. അവള്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും തന്റെ അമ്മയുടെ സന്തോഷത്തിനു വേണ്ടി എന്തും ചെയ്യുന്ന ഒരാളാണ് മസബ. അതിനാല്‍ എനിക്ക് പേടിയുണ്ടായിരുന്നില്ല. അവളോട് ഇത് എങ്ങനെ പറയും എന്ന വല്ലായ്മയാണ് തോന്നിയത്.- നീന പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button