കോവിഡ് പ്രതിസന്ധിയിൽ നിൽക്കുന്ന മലയാള സിനിമയിൽ 2 പ്രമുഖ നടൻമാർ പ്രതിഫലം വർദ്ധിപ്പിച്ചു. കോവിഡ് കാലത്തിനു മുൻപു ചെയ്ത സിനിമയിൽ ലഭിച്ചതിനെക്കാൾ 50 ശതമാനത്തോളം കുറഞ്ഞ പ്രതിഫലത്തിലാണു മോഹൻലാൽ ദൃശ്യം 2ൽ അഭിനയിക്കുന്നത്. അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് കൂടിയായ മോഹൻലാൽനിർമാതാക്കളുടെ സംഘടനയുടെ അഭ്യർഥന പ്രകാരം പ്രതിഫലം ഗണ്യമായി കുറയ്ക്കാൻ തയാറായപ്പോൾ മറ്റു 2 നടൻമാർ പഴയതിനെക്കാൾ കൂടിയ പ്രതിഫലം ആവശ്യപ്പെട്ടുവെന്നാണു യോഗത്തിന്റെ വിലയിരുത്തൽ.
45 ലക്ഷം രൂപ വാങ്ങിയിരുന്ന നടൻ 50 ലക്ഷവും 75 ലക്ഷം വാങ്ങിയിരുന്ന നടൻ ഒരു കോടിയും പ്രതിഫലം ചോദിച്ചതായാണു യോഗം കണ്ടെത്തിയത്. തുടർന്ന് 2 ചിത്രങ്ങളുടെയും നിർമാതാക്കൾക്കു കത്ത് അയയ്ക്കാനും തീരുമാനിച്ചു.കൂടുതൽ പ്രതിഫലം ആവശ്യപ്പെട്ട നടൻമാരെ കേന്ദ്ര കഥാപാത്രമാക്കി ആസൂത്രണം ചെയ്ത 2 പുതിയ സിനിമകളുടെ ചിത്രീകരണാനുമതി പുനഃപരിശോധിക്കാൻ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തീരുമാനിച്ചിരിക്കുകയാണ്. പുതിയ ചിത്രങ്ങളുടെ ചെലവുകൾ പരിശോധിക്കുന്നതിനായി ഉപസമിതിയെയും നിയോഗിച്ചു.
ജിഎസ്ടിക്കു പുറമേ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ വിനോദ നികുതി പിൻവലിക്കാതെ ചിത്രങ്ങൾ റിലീസ് ചെയ്യേണ്ടതില്ലെന്നും അസോസിയേഷൻ നിർവാഹക സമിതി യോഗം തീരുമാനിച്ചു.
Post Your Comments