GeneralLatest NewsMollywoodNEWS

നാഷണല്‍ ജോഗ്രാഫി ചാനല്‍ കാണുമ്ബോള്‍ കൂടെയുള്ള സഹജീവിയെ മറ്റൊരു മൃഗം പിടിക്കുമ്ബോള്‍ കൂട്ടമായി മാറി നിന്നു സഹതപിക്കുന്ന പ്രതികരണ ശേഷി ഇല്ലാത്ത മിണ്ടപ്രാണികള്‍ ആവുകയാണോ നമ്മളും; കൃഷ്ണകുമാര്‍

ഡല്‍ഹിയിലെ നിര്‍ഭയക്കു കിട്ടിയ നീതി ഈ സഹോദരിയുടെ വീട്ടുകാര്‍ക്കും കിട്ടുമോ.? അതോ ഇനിയും കൂടുതല്‍ നിര്‍ഭയമാര്‍ ഉണ്ടാകുമോ.?

ദിനം തോറും ഉയർന്നു വരുന്ന ബലാത്സംഗ വാര്‍ത്തകള്‍ കേൾക്കുമ്പോൾ നാം ചെയ്യുന്നത് ഒന്ന് രണ്ടു ചര്‍ച്ചകള്‍ മാത്രമാണെന്നും പിന്നീട് സൌകര്യപൂര്‍വ്വം അത് മറക്കുകയുമാണെന്ന് നടന്‍ കൃഷ്ണകുമാര്‍ വിമർശിക്കുന്നു.നിര്‍ഭയ വിധിയില്‍ ആശ്വസിച്ചു, സന്തോഷിച്ചു. പക്ഷെ വീണ്ടും നമ്മളെ ഞെട്ടിച്ചു കൊണ്ടുള്ള ഒരു അതി ക്രൂരമായ മറ്റൊരു കൂട്ട ബലാത്സംഗവും കൊലപാതകവും പുറത്തു വരുകയാണ്. ഈ സഹോദരിക്കും നീതി ലഭിക്കുമോ എന്നു നടൻ ചോദിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് കൃഷ്ണകുമാര്‍ തന്‍്റെ അഭിപ്രായം പ്രകടനം നടത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ദുഖവും വേദനയും നിരാശയും തോന്നുന്നു. കാലങ്ങളായി തുടരുന്ന ഒരു നീചമായ പ്രവര്‍ത്തി. ഭൂമിയില്‍ എവിടെ ആണെങ്കിലും മനുഷ്യര്‍ ഒന്നടങ്കം പ്രതികരിക്കേണ്ടതും പ്രതിഷേധിക്കേണ്ടതുമായ ഒരു വിഷയം. നിര്‍ഭയ വിധിയില്‍ ആശ്വസിച്ചു, സന്തോഷിച്ചു. പക്ഷെ വീണ്ടും നമ്മളെ ഞെട്ടിച്ചു കൊണ്ടുള്ള ഒരു അതി ക്രൂരമായ മറ്റൊരു കൂട്ട ബലാത്സംഘവും കൊലപാതകവും. കുറച്ചു നാളുകള്‍ക്കു മുന്‍പ് നമ്മുടെ അടുത്തും നടന്നു ആംബുലന്‍സിനകത്തൊരു ബലാത്സംഘം. വാര്‍ത്ത നമ്മള്‍ അറിയുന്നു. ഒന്ന് രണ്ടു ചര്‍ച്ചകള്‍ നടക്കുന്നു, മറക്കുന്നു.

നാഷണല്‍ ജോഗ്രാഫി പോലുള്ള ചാനല്‍സ് കാണുമ്ബോള്‍ കൂടെയുള്ള സഹജീവിയെ മറ്റൊരു മൃഗം പിടിക്കുമ്ബോള്‍ കൂട്ടമായി മാറി നിന്നു സഹതപിക്കുന്ന പ്രതികരണ ശേഷി ഇല്ലാത്ത മിണ്ടപ്രാണികള്‍ ആവുകയാണോ നമ്മളും. ദുരന്മ മനുഭവിച്ച പെണ്‍കുട്ടികളുടെ കുടുംബത്തിന്റെ അവസ്ഥ എന്തായിരിക്കും.? ഡല്‍ഹിയിലെ നിര്‍ഭയക്കു കിട്ടിയ നീതി ഈ സഹോദരിയുടെ വീട്ടുകാര്‍ക്കും കിട്ടുമോ.? അതോ ഇനിയും കൂടുതല്‍ നിര്‍ഭയമാര്‍ ഉണ്ടാകുമോ.? അതോ പ്രകൃതി കൂടുതല്‍ സജ്ജനാര്‍മാരെ സൃഷ്ടിക്കുമോ.?

shortlink

Related Articles

Post Your Comments


Back to top button