കൊച്ചിയിൽ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ കൂറുമാറിയ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ നടി ഭാമയ്ക്ക് നേരെ വിമര്‍ശനം ഉയർന്നിരുന്നു. സുഹൃത്തായി ഒപ്പംനിന്നിട്ട് ഒടുവില്‍ ചതിച്ചു എന്നാണ് ഭാമയുടെ നീക്കത്തെ വിശേഷിപ്പിച്ചത്. വിമര്‍ശനങ്ങള്‍ രൂക്ഷമായതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലെ കമന്റ് സെക്ഷന്‍ ഡിസേബിള്‍ ചെയ്ത ഭാമ വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ്.
സ്വന്തം ചിത്രം കണ്ണാടിയില്‍ പ്രതിഫലിക്കുന്ന ഫോട്ടോയ്ക്കൊപ്പം കുറിച്ച വാക്കുകൾ ശ്രദ്ധേനേടുന്നു. “യുദ്ധങ്ങള്‍ സൂക്ഷിച്ചുമാത്രം തിരഞ്ഞെടുക്കുക, ചിലപ്പോഴൊക്കെ ശരി ചെയ്യുന്നതിനേക്കാള്‍ മികച്ചത് സമാധാനമാണ്”, എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസില്‍ ഭാമ പങ്കുവച്ചിരിക്കുന്നത്. ‘ബി ഒപ്റ്റിമിസ്റ്റിക്’ (ശുഭാപ്തിവിശ്വാസത്തോടെയിരിക്കുക) എന്നും ഭാമയുടെ സ്റ്റാറ്റസില്‍ കാണാം.
Post Your Comments