GeneralLatest NewsMollywoodNEWS

പ്രതീക്ഷിച്ച വിധി, 28 വര്‍ഷമായി നമ്മളെ വിഡ്ഢികളാക്കുകയായിരുന്നു;ബാബറി മസ്ജിദ് വിധിയില്‍ രഞ്ജിനി

വിധിയില്‍ നാണത്താല്‍ തലകുനിക്കുന്നുവെന്നും ഹാത്രാസ് ബലാത്സംഗത്തിലെ ഇരക്കെങ്കിലും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ

ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികള്‍ക്കെതിരെ ചുമത്തിയ ഗൂഢാലോചനക്കുറ്റം സി.ബി.ഐക്ക് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നു പറഞ്ഞ് പ്രതികളെ വെറുതെ വിട്ട നടപടിയില്‍ പ്രതികരണവുമായി നടി രഞ്ജിനി.

പ്രതീക്ഷിച്ച വിധിയാണെന്നും കഴിഞ്ഞ 28 വര്‍ഷമായി നമ്മളെ വിഡ്ഢികളാക്കുകയായിരുന്നെന്നും രഞ്ജിനി ഫേസ്ബുക്കില്‍ കുറിച്ചു. വിധിയില്‍ നാണത്താല്‍ തലകുനിക്കുന്നുവെന്നും ഹാത്രാസ് ബലാത്സംഗത്തിലെ ഇരക്കെങ്കിലും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും രഞ്ജിനി പ്രതികരിച്ചു.

28 കൊല്ലം പഴക്കമുള്ള കേസിലാണ് ലഖ്നൗ പ്രത്യേക കോടതിയുടെ വിധി. പ്രതികളില്‍ ജീവിച്ചിരിക്കുന്ന 32 പേരേയും കുറ്റവിമുക്തരാക്കിക്കൊണ്ടായിരുന്നു പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി സുരേന്ദര്‍ കുമാര്‍ യാദവിന്റെ വിധി.

shortlink

Related Articles

Post Your Comments


Back to top button