വാഹനങ്ങള്‍ വാങ്ങിയ ശേഷം നടത്തുന്ന എക്സ്ട്രാ ഫൈറ്റിങ്ങിനു മോട്ടര്‍ വാഹന വകുപ്പ് പിഴ ഈടാക്കുന്നതില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ് . നിയമം അനുശാസിക്കാത്തത് വാഹനത്തില്‍ പിടിപ്പിച്ചാല്‍ പിഴ ഈടാക്കുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നയം. എന്നാല്‍ ഇത് പബ്ലിക് ആയി വില്പനയ്ക്ക് വച്ച് ടാക്സ് കൊടുത്ത വാങ്ങി ഫിറ്റ് ചെയ്യുന്നതിൽ പിഴ എന്തിന് എന്ന വിമർശനവുമായി സംഗീത സംവിധായകന് സൂരജ് എസ് കുറുപ്പ്. തന്റെ കാറില്‍ അലോയ് വീല്‍ ഘടിപ്പിച്ചതിനാണ് പിഴ ഈടാക്കിയതെന്നും സൂരജ് തന്റെ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു.
സൂരജിന്റെ പോസ്റ്റ്
കുമ്ബിടിയാണ് കുമ്ബിടി. ഒരേ സമയം ഇടപ്പള്ളിയിലും, കടവന്ത്രയിലും ഒക്കെ കിടന്നു കറങ്ങുന്നുണ്ട് ഒരു ദിവസം ഇങ്ങനെ വേണം തുടങ്ങാന്‍. ഒരു എംവിഡി ലൈറ്റ് പിടിപ്പിച്ച വണ്ടി സൈഡില്‍ കൂടെ പോയ പോലെ തോന്നി.
പോയ വഴി ഒരു മെസേജ് അയച്ചേച്ചും ആണ് പൊയതെന്ന് തോന്നുന്നു. കാറിന്റെ അലോയ്സ് ഇഷ്ടപ്പെട്ടിട്ടാകും എന്നാണ് എന്റെ ഒരു ഇത്. കാശുകൊടുത്ത്, ടാക്സും കൊടുത്ത് വാങ്ങിച്ചു ഇടുന്നതാണ്. കാറില്‍ എക്സ്ട്രാ ഫിറ്റിങ്സ് പബ്ലിക് ആയിട്ട് ടാക്സും ഉള്‍കൊള്ളിച്ചു കടകളില്‍ ആണല്ലോ വില്‍ക്കുന്നത്.
ഡോണ്ട് വറി. അങ്ങനെ വിറ്റു പോയാലെ ഞമ്മക്ക് ഫൈന്‍ അടിക്കാന്‍ പറ്റു. ഹാ….പറ്റിയത് പറ്റി. എല്ലാരും തൈപ്പിച്ചോ ഒരെണ്ണം.
Post Your Comments