തന്റെ ഇരട്ടകുട്ടികളെക്കുറിച്ച് മനസ്സ് തുറന്നു നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ്.
‘മക്കളുടെ കാര്യങ്ങള്‍ ഞാന്‍ തന്നെയാണ് നോക്കുന്നത്. മക്കളെ നോക്കാന്‍ വേറെ ആരെയും നിര്‍ത്തിയിട്ടില്ല. എന്റെ പപ്പയും മമ്മിയുമുണ്ട്. ഞാന്‍ അത്യാവശ്യത്തിനു പുറത്ത് പോയാല്‍ അവര്‍ തന്നെയാണ് മക്കളെ നോക്കുന്നത്. പാലക്കാട് വടക്കും ചേരി വണ്ടാഴിയിലാണ് ഞങ്ങള്‍ താമസിക്കുന്നത്. ഞാന്‍ അവരെ ഇങ്ങനെ വളര്‍ത്തിയത് കൊണ്ടാകും അവര്‍ക്ക് ഒന്നിനെയും പേടിയില്ല. എനിക്ക് ഈ പ്രായത്തിലും കോഴിയെ പിടിക്കാന്‍ പറ്റില്ല. തിരിച്ചു കൊത്തുമോ എന്നുള്ള പേടി തന്നെയാണ് കാരണം. പക്ഷേ അവര്‍ക്ക് ആ പേടിയില്ല. പല്ലി, പാറ്റ, പുഴുക്കള്‍ ഇതിനെയൊക്കെ കുഞ്ഞി പിള്ളേര്‍ക്ക് പൊതുവേ പേടിയായിരിക്കുമല്ലോ. പക്ഷേ തങ്കകൊലുസിന് ഇതിനെ ഒന്നിനെയും പേടിയില്ല. അത് കൊണ്ട് വാശിപിടിച്ച് കരയുന്ന സമയത്ത് അവരെ ഒന്നും പറഞ്ഞു പേടിപ്പിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ഇരട്ട കുട്ടികള്‍ ആയതിനാല്‍ രണ്ടു പേരും സദാ സമയവും ഒന്നിച്ചാണ്. ഒരാള്‍ വീണാല്‍ മറ്റെയാള്‍ പിടിച്ച് എഴുന്നേല്‍പ്പിച്ച് ഉമ്മ കൊടുക്കും. അത് പോലെയാണ് കഴിക്കാന്‍ എന്ത് കൊടുത്താലും പങ്കിട്ടേ കഴിക്കൂ. കരച്ചിലും ദേഷ്യവുമൊക്കെ രണ്ടാള്‍ക്കും ഒന്നിച്ച് തന്നെയാണ് വരിക’.
Post Your Comments