CinemaLatest NewsNEWS

ആ യുവതി ദൃഢമായി കെട്ടിപ്പിടിച്ചു കവിളുകളില്‍ ശക്തമായി പിച്ചി; സ്നേഹവും ആരാധനയും നല്ലതാണ് പക്ഷെ ഇതെനിക്ക് വല്ലാതെ വേദനിച്ചു; വാനമ്പാടിയിലെ മോഹൻകുമാർ

അടുത്തവട്ടം മുതല്‍ ഫാന്‍സിനെ കാണാന്‍ പോകുമ്പോള്‍ എന്റെ ടൈസണിനെ ഞാന്‍ ഒപ്പം കൂട്ടും

ആരാധകരുടെ പ്രിയ താരമാണ് സായ് കിരണ്‍ റാം. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു ആരാധികയില്‍ നിന്നും നേരിട്ട മോശം അനുഭവമാണ് പോസ്റ്റിന് പിന്നില്‍ എന്നാണ് സായ് കിരണ്‍ പറയുന്നത്. വേദനയെ തുടര്‍ന്ന് കവിളില്‍ ഹോട്ട്ബാഗ് വച്ച ചിത്രങ്ങൾ സഹിതമാണ് കുറിപ്പ് പുറത്ത് വിട്ടിരിക്കുന്നത്.

നിങ്ങളുടെ ഒക്കെ ”സ്നേഹവും ആരാധനയും നല്ലതാണ്. പക്ഷേ അധികം ആകരുത്. ഇത് അല്‍പം കടന്നുപോയി. അടുത്തവട്ടം മുതല്‍ ഫാന്‍സിനെ കാണാന്‍ പോകുമ്പോള്‍ എന്റെ ടൈസണിനെ ഞാന്‍ ഒപ്പം കൂട്ടും” എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് സായ് കിരണ്‍ തമാശക്കായി കുറിച്ചിരിക്കുന്നത്.

എന്നെ പരിചയപ്പെടാന്‍ വന്ന ആരാധിക ദൃഢമായി കെട്ടിപ്പിടിക്കുകയും കവിളുകളില്‍ ശക്തമായി പിച്ചുകയും സോറി എന്നുറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് ഓടി മറയുകയും ചെയ്തു. രാത്രി മുഴുവനും വേദന കാരണം വാട്ടര്‍ ബാഗ് വയ്ക്കുകയായിരുന്നു എന്നാണ് സായ് പറയുന്നത്. സഇത് മൂന്നാം തവണയാണ് ഇത്തരമൊരു ആക്രമണം ഉണ്ടാകുന്നത്. ഇനി മുതല്‍ ആളുകളെ ദൂരെ നിര്‍ത്തി സംസാരിക്കാന്‍ പഠിക്കണം എന്നും താരം പറഞ്ഞു. തെലുങ്ക് നടനായ സായ് വാനമ്പാടി സീരിയലിലെ മോഹന്‍കുമാര്‍ എന്ന കഥാപാത്രമായാണ് കേരളക്കരയുടെ പ്രിയ പുത്രനായത്.

shortlink

Related Articles

Post Your Comments


Back to top button